ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി യാത്ര ഇനി കൂടുതൽ ആഡംബരപൂർണ്ണമാകും. ആധുനിക സൗകര്യങ്ങളുള്ള പുതിയ കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ക്ലാസ് ബസ് സർവീസ് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. എയർ സസ്പെൻഷനും 36 സെമി-സ്ലീപ്പർ സീറ്റുകളുമുള്ള ഈ അത്യാധുനിക ബസിൽ യാത്രക്കാർക്കായി ബസ്സിനുള്ളിൽ തന്നെ വാഷ്‌റൂം, കഫറ്റീരിയ, പാൻട്രി എന്നിവ ഒരുക്കിയിട്ടുണ്ട്.

കൂടാതെ ഓരോ സീറ്റിലും പേഴ്സണൽ എന്റർടൈൻമെന്റ് സ്ക്രീൻ, മൊബൈൽ ചാർജിംഗ് പോർട്ടുകൾ, വാട്ടർ ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ കെ.സി വേണുഗോപാൽ എം.പി, എ.ഡി തോമസ് എം.എൽ.എ, ജി സുധാകരൻ എം.എൽ.എ, കെ.എസ്.ആർ.ടി.സി എം.ഡി പ്രമോജ് ശങ്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ സർവീസ് ഉദ്ഘാടനം ചെയ്തത്. കെ.സി വേണുഗോപാൽ എം.പിയുടെ ആവശ്യപ്രകാരമാണ് മുൻപ് നിർത്തിവച്ച ആലപ്പുഴ-ബെംഗളൂരു റൂട്ടിൽ ഈ പുതിയ പ്രീമിയം സർവീസ് പുനരാരംഭിച്ചിരിക്കുന്നത്.

ഇടവിട്ട ദിവസങ്ങളിൽ വൈകുന്നേരം 5:30-ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ബസ്, വൈറ്റില, തൃശൂർ മണ്ണുത്തി, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി അടുത്ത ദിവസം രാവിലെ 6:25-ന് ബെംഗളൂരുവിൽ എത്തിച്ചേരും. തിരികെ ബെംഗളൂരുവിൽ നിന്ന് രാത്രി 8:00 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 8:00 മണിക്ക് ആലപ്പുഴയിൽ തിരിച്ചെത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

KSRTC introduces a new Executive Class bus from Alappuzha to Bengaluru featuring 36 semi-sleeper seats, onboard washroom, cafeteria, and personal screens

Share.
Leave A Reply

Exit mobile version