പ്രാദേശിക ഭാഷയിലെ വീഡിയോ ഉള്ളടക്കത്തെ കുറിച്ച് IAMAI സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഷന് സിഇഒ ജിതേന്ദര്‍ സിംഗ് മിന്‍ഹാസ് സംസാരിക്കുന്നു. പ്രാദേശിക ഭാഷയിലെ വീഡിയോ ഉള്ളടക്കത്തില്‍ രണ്ട് കാര്യങ്ങള്‍ പ്രസക്തമാണ്. എന്തെങ്കിലും ക്രിയേറ്റ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക. 800 മില്യണ്‍ ആളുകള്‍ മൊബൈല്‍ ഫോണിലൂടെയോ മറ്റോ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് ഇറങ്ങിവരുന്നു എന്ന് സങ്കല്‍പ്പിക്കുക. ഈ ലോകത്ത് എന്താണ് സംഭവിക്കാന്‍ പോകുകയെന്നും ഇ-കൊമേഴ്സ് മേഖലയില്‍ എന്ത് സംഭവിക്കുമെന്നും സങ്കല്‍പ്പിക്കുക.
എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നവരായിരിക്കില്ല. എന്നാല്‍ അവര്‍ നിരക്ഷരരുമല്ല. അവര്‍ സാക്ഷരരായിരിക്കും. പക്ഷെ അവരുടെ സ്വന്തം ഭാഷയിലാകുമെന്ന് മാത്രം.
മലയാളികളാണെങ്കില്‍, മലയാളം മനസിലാകും, സംസാരിക്കുകയും എഴുതുകയും ചെയ്യും. അവര്‍ക്ക് മലയാളത്തിലാകും കണ്ടന്റ് ആവശ്യം. അവര്‍ക്ക് ഇംഗ്ലീഷില്‍ കണ്ടന്റ് കൊടുത്താല്‍ താല്‍പ്പര്യമുണ്ടാകില്ല. സ്വന്തം ഭാഷയില്‍ റെലവന്റായ കണ്ടന്റ് കൊടുക്കുകയാണെങ്കില്‍ ഗ്രാമങ്ങളിലുള്ള മുത്തശ്ശിമാര്‍ പോലും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കും. അവര്‍ നമ്മുടെ ഫോളോവറായി മാറും. അതിനെ കുറിച്ച് ചിന്തിക്കൂ.
മറ്റൊരു കാര്യം, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഏറ്റവും റെലവന്റാകാന് പോകുന്ന രണ്ട് കാര്യങ്ങളില്‍ ഒന്ന് ഇന്റര്‍നെറ്റും, മറ്റൊന്ന് ഇന്ത്യയുമാകും. രാജന് ആനന്ദന്റെ വാക്കുകളാണിത്. 2030 ആകുമ്പോഴേക്കും ലോകത്തെ തന്നെ നിര്‍വചിക്കുന്നതിലേക്ക് ഇന്റര്‍നെറ്റും ഇന്ത്യയും മാറും. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ ഏറ്റവും റെലവന്റായിട്ടുള്ളത് കേരളമാണെന്നും ജിതേന്ദര്‍ സിംഗ് മിന്‍ഹാസ് പറഞ്ഞു.