സ്വാതന്ത്ര്യാനന്തരം ഏറെ നാള്, കാലഹരണപ്പെട്ട സാന്പത്തിക മോഡലും ടെക്നോളജിയും ഉപോഗിച്ച ഇന്ത്യ തൊണ്ണൂറുകളില്‍ സോവിയറ്റ് മോഡല്‍ പിന്തള്ളി മാര്‍ക്കറ്റ് എക്കോണമിയിലേക്ക് കടന്നതോടെയാണ് യഥാര്‍ത്ഥ വളര്‍ച്ചയുടെ പാതയിലെത്തിയതെന്ന് രാജ്യസഭാ എംപിയും സാന്പത്തിക വിദഗ്ധനുമായ ഡോ സുബ്രഹ്മണ്യന് സ്വാമി അഭിപ്രായപ്പെട്ടു. അഞ്ച് ട്രി്ല്യണ് ഡോളര്‍ എക്കോണമി ലക്ഷ്യം വെയ്ക്കുന്ന ഇന്ത്യയുടെ ഇപ്പോഴത്തെ എക്കോണമി സ്റ്രാറ്റസും നെഹ്രുവിയന്‍ കാലം മുതലുള്ള സാന്പത്തിക ചരിത്രവും ടൈകോണ്‍ 2019 ന്റെ വേദിയില്‍ വിശദീകരിച്ചു. രാജ്യം ലക്ഷ്യം വയെക്കേണ്ടത് വികസിത രാജ്യമാകാനാണ്. റിസോഴ്സ് മൊബൈലൈസേഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മാറ്റം ഉണ്ടായാല്‍ അഞ്ച് വര്ഷത്തനിനുള്ളില് ഇന്ത്യയ്ക് അമേരിക്കയെ മറികടക്കാനാകും. പക്ഷെ അതിന് റാഡിക്കലായ സാന്പത്തിക പരിഷിക്കാരങ്ങള്‍ വേണമെന്നും ഡോ. സ്വാമി അഭിപ്രായപ്പെട്ടു. ടൈക്കോണ്‍ സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
പേഴ്സണല്‍ ഐടി എടുത്തുകളയണം
ആദായ നികുതി സന്പ്രദായം തന്നെ അബോളിഷ് ചെയ്യണമെന്ന് സുബ്രഹ്മണ്യം സ്വാമി അഭിപ്രായപ്പെട്ടു. പേഴ്സണല്‍ ഇന്‍കം ടാക്സ് അബോളിഷ് ചെയ്യുന്പോഴുള്ള വരുമാന നഷ്ടം നികത്താന്‍ സര്‍ക്കാരിന് മുന്നല്‍ നിരവധി വഴികളുണ്ടെന്നും ഡോ സ്വാമി ചൂണ്ടിക്കാട്ടി. പലിശ നിരക് കുത്തനെ കൂടിയ മുന്‍കാലങ്ങളിലെ നയങ്ങള്‍ ഇടത്തരം ചെറുകിട ബിസിനസ്സുകളെ പൂട്ടിക്കാനേ ഉപകരിച്ചുള്ളൂ. എക്കോണമിയുടെ ജനറല്‍ ഇക്വിലിബിറിയത്തില് ഫോക്കസ് ഉണ്ടാകണം. നമ്മുടെ യുവശ്ക്തി ഉപയോഗപ്പെടുത്തിയാല്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യയക്കാകും .കാരണം ചൈനയുടെ സാന്പത്തിക മോഡല്‍ കാലഹരണപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയിലെ സാധ്യത ഉപയോഗിക്കണം
ഇന്ത്യയ്ക്ക് കാര്‍ഷിക രംഗത്ത് അപാരമായ പൊട്ടന്‍ഷ്യലുണ്ട്. ബസുമതി അരിക്ക് വിദേശത്ത് നല്ല മാര്‍ക്കറ്റാണ്. അതുപോലെ ഇന്ത്യന്‍ പശുവിന് പാലിന് ഡിമാന്റുണ്ട്. ഇതൊക്കെ വലിയതോതില്‍ കയറ്റി അയയ്ക്കാനായാല്‍ നമ്മുടെ കര്‍ഷകര്‍ക്ക് അത് പ്രയോജനകരമാണ്. കാര്‍ഷിക രംഗത്ത് ഇന്നവേഷനുകളുണ്ടാകണം. ഏറ്റവും വലിയ യുവശക്തി ഇന്ത്യയ്ക്കാണ്. ചെറുപ്പക്കാരാണ് നമുക്കുള്ളത്. ഇതൊക്കെ ഉപയോഗിക്കാനായാല്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിയും . കാരണം ചൈനയുടെ വികസന മോഡല്‍ കാലഹരണപ്പെട്ടിരിക്കുകയാണെന്നും ഡോ. സ്വാമി പറഞ്ഞു.
മാക്രോ ലെവല്‍ ഇന്നവേഷനുകളുണ്ടാകണം
കാര്‍ഷിക മേഖലയില്‍ അപരാരമായ സാധ്യത രാജ്യത്തിനുണ്ട്. ഇന്നവേഷന്റെ സ്പേസ് അവിടെയണ് നമ്മളെ സഹായിക്കുക.
മാക്രോ ലെവലില്‍ ഇന്നവേഷനുണ്ടാകണം. ഇന്നവേഷനുകളെ കണ്ടത്തുന്നതിലുള്പ്പെടെ ടൈ പോലെയഉള്ള സംഘടനകള്‍ക്ക് വലിയ റോളുണ്ടെന്നും ഡോ സുബ്രഹ്മണ്യന് സ്വാമി ഓര്‍മ്മിപ്പിച്ചു