ഏഷ്യയിലെ ഏറ്റവും വലിയ സംരംഭക വിദ്യാര്‍ത്ഥി സംഗമം ഐഇഡിസി സമ്മിറ്റ്  തൃശൂര്‍ സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ഒക്ടോബര്‍ 19ന് നടക്കും. 200 ലധികം കോളേജുകളിലെ ഐഎഇഡിസി സെല്ലുകള്‍ വഴി നാലായിരത്തോളം പേരുടെ പങ്കാളിത്തം ഇത്തവണത്തെ സമ്മിറ്റില്‍ ഉണ്ടാകും. ഇതിന് മുന്നോടിയായി കൊച്ചിയില്‍ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഫ്‌ളാഷ്‌മൊബ് സംഘടിപ്പിച്ചു. സംരംഭകത്വത്തിലേക്കും വ്യവസായത്തിലേക്കും എത്താനുള്ള ഐഡികള്‍ ഡെവലപ്പ് ചെയ്യുകയാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യം.വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് അറിവിന്റെയും പ്രാക്റ്റിക്കല്‍ എക്‌സ്പീരിയന്‍സിന്റെയും കലവറയാണ് ഐഇഡിസി സമ്മിറ്റൊരുക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
IEDC 2019 സമ്മിറ്റിന്റെ പ്രത്യേകതകള്‍
പ്രമുഖര്‍ ഉള്‍പ്പെടുന്ന പാനല്‍ ഡിസ്‌ക്കഷനും സംരംഭക രംഗത്ത് വിജയിച്ചവരുമായി നേരിട്ട് ഇന്‍ട്രാക്ട് ചെയ്യാനുമുള്ള അവസരവുമാണ് സമ്മിറ്റ് ഒരുക്കുന്നത്. ഓണ്‍ട്രപ്രണര്‍ഷിപ്പ് രംഗത്ത് മികവ് തെളിയിച്ച ഇരുപത്തിയഞ്ചോളം എന്‍ട്രപ്രണേഴ്സ് സമ്മിറ്റില്‍ സംസാരിക്കും. കൂടാതെ 25 ഇവന്റുകളും നൂറ് സ്റ്റാര്‍ട്ടപ്പുകളും ഐഇഡിസിയില്‍ പങ്കെടുക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് , ISRO മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍, ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ്, തുടങ്ങിയവര്‍ സംബന്ധിക്കും. സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം വിജയം കൈവരിച്ച സംരംഭങ്ങളുമായി നെറ്റ് വര്‍ക്ക് ചെയ്യാനും IEDC അവസരമൊരുക്കും. സ്റ്റാര്‍ട്ടപ്പ് പ്രഡക്റ്റിന്റെ പ്രദര്‍ശനത്തിനായി സ്റ്റാര്‍ട്ടപ് എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ട്
എന്താണ് IEDC ?
വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിലേക്ക് എത്തിക്കാന്‍ 2016 മുതല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോളേജുകളില്‍ ഒരുക്കിയിരിക്കുന്ന ഐഇഡിസി സെല്ലുകളുടെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. പുതിയ ആശയങ്ങള്‍ ഉള്ളവര്‍ക്ക് മികച്ച സൗകര്യങ്ങളോടു കൂടി ഇന്‍കുബേറ്റ് ചെയ്യാനും സംരംഭത്തെ മുന്നോട്ട് കൊണ്ടുപോകാനും കേരള സ്റ്റാര്‍ട്ട്മിഷന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും വിപുലമായ നെറ്റ് വര്‍ക്കില്‍ കോളേജ് തലത്തില്‍ രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് ഐഇഡിസിയുടേതാണ്. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നൂള്ള വിദ്യര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സ്റ്റാര്‍ട്ടപ്പ് എന്ന ആശയം വികസിപ്പിക്കുവാന്‍ സഹായിക്കുന്ന ഏറ്റവും വലിയ സ്റ്റുഡന്റ് എന്റര്‍പ്രെനേഴ്‌സ് സമ്മിറ്റാണ് IEDC
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version