മുന്നില്‍ നാലാം തലമുറ ഇന്‍ഡസ്ട്രി
നാലാം തലമുറ ഇന്‍ഡസ്ട്രി ട്രാന്‍സ്ഫോര്‍മേര്‍ഷനില്‍ ലോകം നില്‍ക്കുന്പോള്‍ സ്റ്റാര്‍ട്ടപ്, എന്‍ട്രപ്രണര്‍ എക്കോ സിസ്റ്റത്തില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. പല രാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ച് അവരിലേക്ക് ചുരുങ്ങുകയാണ്. അതേസമയം ടെക്നോളജി ലോകത്തെ കൂടുതല്‍ കൂടുതല്‍ തുറക്കുകയും ആളുകളെ പരസ്പരം അടുപ്പിക്കുകയും ചെയ്യുകയാണ്. സോഷ്യലി റെലവന്‍റായ ടെക്നോളജിക്ക് മാത്രമേ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് കടന്ന് മനുഷ്യരെ സ്വാധീനിക്കാനാകൂ എന്നും ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍തഥി-സംരംഭക മേള, ഐഇഡിസി സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസരങ്ങളുടെ കലവറയായി ടെക്നോളജി ഡിസ്റപ്ഷന്‍
തൃശൂര്‍ സഹൃദയ എഞ്ചിനീയറിംഗ് ആന്‍റ് ടെക്നോളജിയില്‍, ഡോ എപിജെ അബുദുള്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ രാജശ്രീ എം.എസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ടെക്നോളജിയിലെ ഡിസ്റപ്ഷന്‍ എല്ലാ മേഖലയിലും അവസരങ്ങള്‍ തുറന്നിടുകയാണെന്നും, ഈ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും ഡോ രാജശ്രീ അഭിപ്രായപ്പെട്ടു. ബാങ്കിംഗ് സെക്ടറില്‍ ടെക്നോളജി വരുത്തിയ മാറ്റങ്ങള്‍ സുരക്ഷയിലും കസ്റ്റമേഴ്സിന്‍റെ ഈസി ട്രാന്‍സാക്ഷനിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി വെച്ചത് എസ്ഐബി ഡിജിറ്റല്‍ ബാങ്കിംഗ് ഹെഡ് സോണി ചൂണ്ടിക്കാട്ടി
സമ്മിറ്റിന് 4000ത്തിലധികം വിദ്യാര്‍ഥികള്‍
സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നായി 4000ത്തിലധികം വിദ്യാര്‍ഥികളാണ് സമമ്മിറ്റിനെത്തിയത്. സമ്മിറ്റിനോട് അനുബന്ധിച്ചുള്ള ആക്ടിവിറ്റി ഹബ്ബും ഡിജിറ്റല്‍ എക്സ്പോയും ലേണിംഗിലും ടെക്നോളജി അഡോപ്ഷനിലും വിദ്യാര്‍ത്ഥികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും മികവ് തെളിയിക്കുന്നതായിരുന്നു. നെറ്റ് വര്‍ക് ചെയ്യാനും ലേണ്‍ ചെയ്യാനും ഐഇഡിസി സമ്മിറ്റ് പ്രയോജനപ്പെട്ടുവെന്ന് സമ്മിറ്റില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പറഞ്ഞു
കാലം മാറിയേ മതിയാകൂ
ലോകമെന്പാടുമുള്ള മികച്ച ഇനീഷ്യേറ്റീവുകളെ സപ്പോര്‍ട്ട് ചെയ്യുന്ന Hungry Lab ഫൗണ്ടര്‍ ബിയാന്‍ ലി ഇന്‍ഡസ്ട്രി 4.0 യുടെ ഇംപ്ലിമെന്‍റേഷനെക്കുറിച്ച് വിദ്യാര്‍ത്ഥകളോട് സംസാരിച്ചു. സംരംഭകര്‍ക്ക് സ്വീകാര്യത കുറവായിരുന്ന ഒരു കാലം കേരളത്തിന് ഉണ്ടായിരുന്നതായി ടെലിവിഷന്‍ ജേണലസിറ്റ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഓര്‍മ്മിപ്പിച്ചു. എന്നാല്‍ കാലം മാറിയേ മതിയാകൂ, സംരംഭകരുടേതായ ഒരു കേരളം ഇനി ഉണ്ടാകുമെന്നും അതിന് വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുക്കുന്ന കാഴ്ചയാണ് ഐഇഡിസിയില്‍ കാണാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ.നിക്സണ്‍ കുരുവിള, സഹൃദയ സിഇടി മാനേജര്‍ ഡോ.ലാസര്‍ കുറ്റിക്കാടന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് പാരമെന്‍, ഐഇഡിസി സമ്മിറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി-പ്രൊഫസര്‍ ജിബിന്‍ ജോസ് തുടങ്ങിയവര്‍ സമ്മിറ്റിന് നേതൃത്വം നല്‍കി.