സ്ത്രീ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമായി വിങ് വര്‍ക്ക്‌ഷോപ്പ് 2ാം എഡിഷന്‍
സംരംഭക മീറ്റപ്പുകള്‍ പ്രചോദനമാകണം
ഇന്ത്യയില്‍ പെണ്ണും അവള്‍ ആലപിക്കുന്ന സംഗീതവും സംബന്ധിച്ച ടാബൂ പൊളിച്ചെഴുതിയ ഗായികയാണ് ഉഷാഉതുപ്പ്. ഇന്ത്യന്‍ പോപ്പ് മ്യൂസിക്കിലും ജാസിലും അഞ്ച് പതിറ്റാണ്ടിലേറെയായി സംഗീത പ്രേമികളെ ത്രസിപ്പിക്കുന്ന ഗായികയുടെ ശബ്ദത്തിനും എനര്‍ജിക്കും ഇന്നും ചെറുപ്പത്തിന്‍റെ ചുറുചുറുക്കുണ്ട്. കൊച്ചിയില്‍ വുമണ്‍ എന്‍ട്രപ്രണര്‍ മീറ്റിനെത്തിയ ഉഷാഉതുപ്പ്,  വുമണ്‍ എംപവര്‍മെന്‍റിനെക്കുറിച്ച് ചാനല്‍അയാം ഡോട്ട് കോമിനോട് സംസാരിച്ചു. വനിതാ സംരംഭകര്‍ക്കായുള്ള മീറ്റപ് വേദികള്‍തന്നെ സ്ത്രീകളായ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ പ്രാപ്തമാണെന്ന് അവര്‍ പറഞ്ഞു.
പെണ്‍കുട്ടികള്‍ സ്വപ്നം കാണട്ടെ 
സ്ത്രീയുടെ വിജയമന്ത്രം എപ്പോഴും അവനവനില്‍ വിശ്വസിക്കൂ എന്നതാണ്. വിലയ സ്വപ്നം കാണാന്‍ കഴിയണം. സ്വപ്നങ്ങളാണ് യാഥാര്‍ത്ഥ്യമാവുന്നത്. അതുകൊണ്ട് പെണ്‍കുട്ടികള്‍ സ്വപ്നം കണ്ട് വളരട്ടെ. ഓഡിയന്‍സിന്‍റെ പ്രോത്സാഹനമാണ് എന്‍റെ ഏറ്റവും വലിയ പ്രചോദനം. അവര്‍ കയ്യടിക്കുന്പോള്‍ എനര്‍ജി ഉണ്ടാവുന്നത് അനുഭവിക്കാറുണ്ടെന്നും ഉഷാഉതുപ് പറഞ്ഞു.
Share.

Comments are closed.

Exit mobile version