കേരളത്തിലെ ബാങ്കിങ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണിയിലേക്കുള്ള സാധ്യതകളുമായി KSUM. റീട്ടെയില്‍ ബാങ്കിംഗ്, ട്രാന്സാക്ഷന് , ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് എന്നിവയിലെ വിപണി നടപ്പാക്കാന്‍ ഫിന്‍ടെക്ക് സ്ഥാപനമായ FINASTRAയുമായി സഹകരിക്കും. റീട്ടെയില്‍ ബാങ്കിംഗ്, ബാങ്കിംഗ് ക്രയവിക്രയം, വായ്പ കൊടുക്കല്‍, ട്രഷറി-ക്യാപിറ്റല്‍ വിപണി എന്നിവയില്‍ കൂടുതല്‍ അവസരങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ശേഷി വികസനം, നൂതനമായ സാഹചര്യങ്ങളില്‍ സഹകരിച്ചുള്ള പരിഹാരമാര്‍ഗം കണ്ടെത്തല്‍ എന്നിവയാണ് ലക്ഷ്യം. ലോകത്തിലെ നൂറു മുന്‍നിര ബാങ്കുകളില്‍ 90 എണ്ണം ഉപയോക്താക്കളായുള്ള FINASTRA യുടെ പ്രതിശീര്‍ഷ വരുമാനം 1345 കോടി രൂപയാണ്.ക്ലൗഡ് സാങ്കേതികവിദ്യ, AI, ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്നോളജി എന്നിവയിലൂടെ സേവന രീതികള്‍ FINASTRA മെച്ചപ്പെടുത്തുന്നുണ്ട്.
ബാങ്കിങ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണിയിലേക്കുള്ള സാധ്യതകളുമായി KSUM- FINASTRA സഹകരണം
By News Desk1 Min Read
Related Posts
Add A Comment