ജന്മനാ കാലുകള്‍ക്ക് ചലനശേഷി കുറഞ്ഞ് ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടി. വളരുമ്പോള്‍ അവള് എങ്ങനെ ജീവിക്കും എന്ന് ആശങ്കപ്പെട്ട അവളുടെ മാതാപിതാക്കള്‍. എന്നാല്‍ ഇശ്ചാശക്തിയും സ്വന്തം കാലില്‍ മറ്റാരേയും ആശ്രയിക്കാതെ ജീവിക്കണമെന്ന കടുത്ത ബോധവും രാധാംബിക എന്ന ആ പെണ്‍കുട്ടിയെ ഇന്ത്യയുടെ അഭിമാന ചിഹ്നങ്ങളായ ബഹിരാകാശ ദൗത്യങ്ങളില്‍ എളിയ കയ്യൊപ്പ് ചാര്‍ത്തുന്ന ഉയരങ്ങളിലെത്തിച്ചു. ഐഎസ്ആര്‍ഒ യുടെ സ്പേസ് മിഷനുകളില്‍ ഇലക്ട്രോണിക്സ് അസംബ്ലിംഗ്, കാര്‍ഡ് വയറിംഗ്, ബോര്‍ഡ് ഇന്റഗ്രേഷന്‍ തുടങ്ങിയവ വര്‍ക്കുകള്‍ ഇന്‍ഗ്രേറ്റ് ചെയ്യുന്ന ശിവവാസു എന്ന കമ്പനിയുടെ ഫൗണ്ടറും ചെയര്‍പേഴസണുമാണ് രാധാംബിക. ആരുടെയടുത്തും ഒന്നും കൈനീട്ടി ചോദിക്കാതെ നമ്മുടെ ചെലവിനുള്ളത് നമുക്കുണ്ടാക്കണമെന്ന് മനസിലൊരു ആഗ്രഹം തോന്നിയിരുന്നപ്പോഴാണ് വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്നും ഒരു വര്‍ഷത്തെ ട്രെയിനിങ്ങിനുള്ള അവസരം വരുന്നതെന്ന് രാധാമണി പറയുന്നു.
1983 ല്‍ തന്നെപ്പോലെ ഭിന്നശേഷിക്കാരായ സ്ത്രീകളെ ഒപ്പം കൂട്ടിയാണ് രാധാംബിക ശിവവാസു തുടങ്ങിയത്. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും ഐഎസ്ആര്‍യ്ക്ക് വേണ്ടി വര്‍ക്കുകള്‍ ചെയ്യും മുന്‍പ് എഎസ്എല്‍വി മുതല്‍ ശിവവവാസും ഇലക്ട്രോണിക്സ് അസംബിങ്ങില് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ഭാഗമായി. എഎസ്എല്‍വി, പിഎസ്എല്‍വി, ജിഎസ്എല്‍വി മിഷനുകളിലും ചൊവ്വാ ദൗത്യത്തിലുള്‍പ്പെടെ രാധാംബികയും ടീമും ഐഎസ്ആര്യക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. നമുക്ക് ഒരു നേരത്തെ ഭക്ഷണം നമ്മള് തന്നെയുണ്ടാക്കണമെന്ന വാശി മനസിലുണ്ടായിരുന്നുവെന്നും അത് മനസില്‍ വന്ന ശേഷമാണ് വിവാഹം നടന്നതെന്നും രാധാംബിക പറയുന്നു. നമ്മള് എന്തിനുവേണ്ടിയാണെങ്കിലും അധ്വാനിച്ച് കഴിഞ്ഞാല്‍ പറ്റുമെന്നുള്ള വിശ്വാസമാണ് തന്നെ നയിക്കുന്നതെന്നും രാധാംബിക വ്യക്തമാക്കുകയാണ്.
ഡഫ് ആന്റ് ഡംബ് ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളാണ് ശിവവാസുവിലിരുന്ന് ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയര്‍ അംസംബ്ളിങ്ങിലൂടെ സ്പേസ് പ്രൊഡക്റ്റുകള്‍ പെര്‍ഫെക്റ്റായി നിര്‍മ്മിച്ചെടുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഹാന്‍ഡിക്യാപ്ഡ് വഴി റിക്രൂട്ട് ചെയ്യപ്പെടുന്ന പെണ്‍കുട്ടികളെ ട്രെയിന്‍ ചെയ്താണ് സൂക്ഷ്മതയും കൃത്യയതയും വേണ്ട ആകാശദൗത്യ പ്രോജക്റ്റുകളില്‍ രാധാംബിക സജ്ജമാക്കുന്നത്. കഴിഞ്ഞ 37 വര്‍ഷമായി ഐഎസ്ആര് നിശ്ചയിച്ചിരിക്കുന്ന ക്വാളിറ്റി മെയിന്റയിന്‍ ചെയ്ത് ഈ സംരംഭം രാധാംബിക കൊണ്ടുപോകുന്നു. ഇതിനിടയില്‍ മികച്ച തൊഴില്‍ ദാതാവിനുള്ള കേന്ദ്ര സര്‍ക്കാര്‍ പുരസ്ക്കാരം, മികച്ച തൊഴില്‍ സ്ഥാപനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് എന്നിവയും രാധാംബികയെ തേടിയെത്തി.
എഎസ്എല്‍വി തൊട്ടാണ് തങ്ങളുടെ പ്രവര്‍ത്തനം ആദ്യം ആരംഭിച്ചതെന്നും തങ്ങള്‍ ആരംഭിച്ച് കഴിഞ്ഞാണ് കെല്‍ട്രോണ്‍ വന്നതെന്നും 1980 കാലയളവില്‍ ശിവവാസു മാത്രമേ ഈയിനത്തില്‍ കമ്പനിയായി ഉണ്ടായിരുന്നുള്ളുവെന്നും രാധാംബിക പങ്കുവെക്കുന്നു. സംരംഭക വിജയം ആകാശത്തിനുമപ്പുറം എത്തിക്കുക മാത്രമല്ല, 750ലധികം ഭിന്നഷിക്കാരായ പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ പ്രകാശം പരത്താനും രാധാംബികയ്ക്ക് ആയി. ശരീരത്തിന്റെ പരിമിതികളല്ല, തളരാത്ത മനസ്സും അസാമാന്യ ചങ്കുറപ്പുമാണ് സംരംഭത്തിന്റെ വിജയമെന്ന് പ്രവര്‍ത്തികൊണ്ട് തെളിയിക്കുകയാണ് രാധാംബിക.