കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും നിക്ഷേപകര്‍ക്ക് എല്ലാ പരിരക്ഷയും ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടന്ന ഇന്റര്‍നാഷണല്‍ കോക്കനട്ട് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കേര മേഖലയിലെ ഉണര്‍വിനും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിളയും വിലയും ലഭിക്കുവാന്‍ വേണ്ടി ടെക്ക്നോളജി ഇന്നോവേഷനുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് ചര്‍ച്ച ചെയ്യുന്നതായിരുന്നു പരിപാടി.

ആധുനിക ഫാമിംഗ് രീതികളടക്കം പരിചയപ്പെടാന്‍ കേര കര്‍ഷകര്‍ക്ക് അവസരമൊരുക്കുന്നതിനോടൊപ്പം കേര മേഖലയിലെ എന്‍ട്രപ്രണേഴിസിനും, ഇന്‍വെസ്റ്റേഴ്സിനും കേര ഉല്‍പ്പന്നങ്ങിലും വാല്യു അഡീഷനിലുമുള്ള നിക്ഷേപ സാധ്യതകള്‍ അറിയാനും, കേര മേഖലയ്ക്ക് വേണ്ട പോളിസി തീരുമാനങ്ങള്‍ കൈക്കൊള്ളാനും ലക്ഷ്യമിട്ടായിരുന്നു കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഇന്റര്‍ നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റി പ്രതിനിധികളും കോണ്‍ഫ്രറന്‍സിന്റെ ഭാഗമായി.

പരിപാടിയില്‍ കേര കൃഷിയുടെ നൂതന രീതികളും, മേഖലയിലെ ടെക്നോളജി ഇന്നവേഷനുകളും കേരയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. കേര മേഖലയിലെ കര്‍ഷകരും, നിക്ഷേപകരും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാഷണല്‍ കോക്കനട്ട് ചാലഞ്ചും ഇതിനോടൊപ്പം നടന്നു. വിവിധ ഐഡിയകള്‍ സമര്‍പ്പിച്ച 57 പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 പേരാണ് പ്രത്യേക പാനലിന് മുന്നില്‍ ഐഡിയകള്‍ പിച്ച് ചെയ്തത്.

തെങ്ങുകയറാനും തേങ്ങ ഇടാനും പറ്റുന്ന ഓട്ടോമേറ്റഡ് സംവിധാനം അവതരിപ്പിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ടീം ഒന്നാമതെത്തി. നൂതന പോളിനേഷന്‍ രീതി അവതരിപ്പിച്ച കായംകുളത്തെത്തെ ICAR-CPCRI ടീം രണ്ടാം സ്ഥാനത്തും വെയ്സ്റ്റ് ഇല്ലാതെ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ പ്രൊഡക്ഷന്‍ സാധ്യമാക്കുന്ന ഐഡിയ പിച്ച് ചെയ്ത ടീം മൂന്നാമതുമെത്തി. വിജയികള്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്റെയും കെഎസ്ഐഡിസിയുടേയും ഫണ്ടിംഗ് സാധ്യതകള്‍ ഉപയോഗിക്കാന്‍ അവസരമുണ്ടാകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version