സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെട്ടാലും എന്‍ട്രപ്രണറുകള്‍ പരാജയപ്പെടുന്നില്ലെന്ന് ഡിപിഐഐടി ജോയിന്റ് സെക്രട്ടറി അനില്‍ അഗ്രവാള്‍ ഐപിഎസ്. പരാജയപ്പെടുമെന്ന് ഭയം വേണ്ട, കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകട്ടെയെന്നും അദ്ദേഹം ചാനല്‍ അയാം ഡോട്ട് കോമിനോട് പറഞ്ഞു. എന്റര്പ്രസിംഗ് മനോഭാവമാണ് വളര്‍ത്തിയെടുക്കേണ്ടതെന്നും അനില്‍ അഗ്രവാള്‍ കൂട്ടിച്ചേര്‍ത്തു.
5 വര്‍ഷത്തിനുള്ളില്‍ 50000 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഡിപിഐഐടി ലക്ഷ്യം വയ്ക്കുന്നത്. സ്റ്റാര്‍ട്ടപ് മേഖലയില്‍ 20 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഡിപിഐഐടി ശ്രമിക്കുന്നത്. 5 വര്‍ഷത്തിനുള്ളില്‍ 500 പുതിയ ഇന്‍കുബേഷന്‍ സെന്ററുകളും ആക്സിലറേറ്ററുകളും സ്ഥാപിക്കും. ഫണ്ട് ഓഫ് ഫണ്ട് വഴി 10,000 കോടി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കണ്ടെത്താനുമാണ് ഡിപിഐഐടിയുടെ ലക്ഷ്യം.