Networking

കാന്‍സര്‍ ചികിത്സയും ടെക്‌നോളജിയും ചര്‍ച്ചചെയ്ത് കാന്‍ക്യുവര്‍

ക്യാന്‍സറിനെ പ്രതിരോധിക്കാനും ഏര്‍ളി ഡിറ്റ്കിഷനുമുള്ള അവബോധവും ക്യാന്‍സര്‍ ചികിത്സയിലെ ടെക്ക്നോളജി സാധ്യതകളും ചര്‍ച്ച ചെയ്ത് കാന്‍ക്യുവര്‍ ആനുവല്‍ സിംപോസിയം. കൊച്ചിന്‍ കാന്‍സര്‍ റിസെര്‍ച്ച് സെന്ററും, കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്ന പരിപാടിയില്‍ കാന്‍സര്‍ ചികിത്സാ രംഗത്തെ പ്രമുഖരടക്കം പങ്കെടുത്തു.

എന്താണ് ക്യാന്‍ക്യുവര്‍ ?

കാന്‍സര്‍ ചികിത്സാ രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററും കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആനുവല്‍ സിംപോസിയമാണ് ക്യാന്‍ക്യുവര്‍. കാന്‍സര്‍ പ്രതിരോധം, ബോധവത്കരണം, രോഗനിര്‍ണയവും പരിഹാരവുമടക്കമുള്ള കാര്യങ്ങളില്‍ ഓങ്കോളജി സ്പെഷ്യലിസ്റ്റുകള്‍ അടക്കം എത്തുന്ന പ്രോഗ്രാമാണിത്. കാന്‍സര്‍ ചികിത്സാ രംഗത്ത് ടെക്ക്നോളജിയുടെ പ്രാധാന്യവും ക്യാന്‍സര്‍ ചികിത്സയില്‍ സാധാരണക്കാരന് പ്രാപ്യമാകുന്ന ചികിത്സയും എന്നതായിരുന്നു ഇത്തവണത്തെ തീം.

‘ക്യാന്‍സര്‍ ചികിത്സ’ സാധാരണക്കാര്‍ക്കും ലഭ്യമാകണമെന്ന് ആരോഗ്യമന്ത്രി

ക്യാന്‍സര്‍ ഡിറ്റക്നും മെഡിസിനും സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങളും സൊല്യൂഷന്‍സും ഉണ്ടാവണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഡാറ്റാ ആക്സിസിനായി സയന്റിഫിക്ക് ടെക്നോളജി സൊല്യൂഷന്‍സൊരുക്കി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്ന് കുസാറ്റ് വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ കെ.എന്‍ മധുസൂധനന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വരാനിരിക്കുന്ന ക്യാന്‍സര്‍ ടെക്നോളജി ഇന്‍കുബേറ്ററിന് ഇതില്‍ നിര്‍ണ്ണായക പങ്കു വഹിക്കാനാകും. പല ക്യാന്‍സറും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണെങ്കിലും ഇതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം താഴെത്തട്ടില്‍ എത്തിക്കാന്‍ കഴിയുന്നില്ല. ഇതിന് പരിഹാരം കാണണമെന്ന പൊതു നിര്‍ദ്ദേശവും സിംപോസിയത്തില്‍ ഉയര്‍ന്നു.

ആഗോള തലത്തില്‍ നിന്ന് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെയാളുകള്‍ ക്യാന്‍കുവറില്‍ എത്തി

‘രാജ്യത്ത് കണ്ടുവരുന്ന 1.7 മില്യണ്‍ കാന്‍സര്‍ കേസുകളില്‍ 60 ശതമാനവും പ്രതിരോധിക്കാവുന്നതാണ്. നേരത്തെ ഡിറ്റക്റ്റ് ചെയ്യുന്നതും പ്രിവന്റ് ചെയ്യുന്നതുമാണ് കാന്‍സര്‍ കണ്‍ട്രോള്‍ ചെയ്യുന്നതിനുള്ള ഇക്കണോമിക്ക് വേ’.

ഡോ. ജി.കെ റാത്ത്, പ്രഫ & ഹെഡ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റേഡിയോ തെറാപ്പി, എയിംസ് ഡല്‍ഹി

‘മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ബ്രസ്റ്റ് കാന്‍സര്‍, സര്‍വിക്കല്‍ കാന്‍സര്‍, ഓറല്‍ കാന്‍സര്‍ എന്നിവ നേരത്തെ ഡിറ്റക്റ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്. അത്തരം കാന്‍സര്‍ രോഗ നിര്‍ണ്ണയം കൂടുതല്‍ വേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കണം’

കെ.കെ ശൈലജ, ആരോഗ്യമന്ത്രി

‘കാന്‍സര്‍ രോഗ നിര്‍ണ്ണയത്തിന് ടെക്ക്നോളജി ഉപയോഗിച്ച് പരിഹാരമുണ്ട്. അഫോര്‍ഡബിളായിട്ടുള്ള ടെക്ക്നോളജി ഡെവലപ്പ് ചെയ്യാന്‍ പറ്റിയ രാജ്യമാണ് ഇന്ത്യയെന്ന് മുന്‍പും തെളിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍കുബേറ്ററര്‍ വരുന്നതോടെ ഇതിനായിട്ടുള്ള ആദ്യ ചുവടുവെപ്പുകൂടിയാണ് ആരംഭിക്കുന്നത്’.

ഡോ.മോനി കുര്യാക്കോസ്, സിസിആര്‍സി ഡയറക്ടര്‍

‘ബ്രിക്കില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫെസിലിറ്റികള്‍ ഉണ്ടായിരിക്കും. ടെസ്റ്റിങ്ങിനായുള്ള ഉപകരണങ്ങളും കംപ്യൂട്ടേഷന്‍ ഫെസിലികളും ഉണ്ടായിരിക്കും’

ഡോ. സജി ഗോപിനാഥ് സിഇഓ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

‘രാജ്യത്ത് മുപ്പത് വയസുകഴിഞ്ഞ മിക്കവരും ഹെല്‍ത്തിയായിട്ടുള്ള ഒരു ലൈഫ് സ്‌റ്റൈലല്ല ഫോളോ ചെയ്യുന്നത്. അവര്‍ അമിതമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് പെട്ടന്ന് രോഗങ്ങള്‍ പിടിപെടുന്നു’.

ഡോ.രവി മെഹ്റോത്ര-സിഇഒ, ഐസിര്‍സി-ഐസിഎംആര്‍

‘ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റായിലുടെ കൃത്യമായ മെഡിസിന്‍ നല്‍കാന്‍ സാധിക്കും. എല്ലാവര്‍ക്കും പേഴ്സണലൈസ്ഡായിട്ടുള്ള ചികിത്സ നല്‍കേണ്ട ഒന്നാണ് കാന്‍സര്‍ രോഗം’

എസ്. ചിത്ര ഐഎഎസ് ഡയറക്ടര്‍ കേരള സ്റ്റേറ്റ് ഐടി മിഷന്‍

ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍കുബേറ്ററിനായി ഇന്‍ഫ്രാസ്ട്രക്ചര്‍: ധാരണാപത്രം ഒപ്പുവെച്ചു

സംസ്ഥാനത്തെ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍കുബേറ്ററായ ബ്രിക്‌സിന് വേണ്ട ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കാനുള്ള ധാരണാപത്രം ഒപ്പുവെച്ചു. മാത്രമല്ല ബ്രിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. ബ്രസ്റ്റ് ക്യാന്‍സര്‍ ഏര്‍ളി ഡിറ്റക്ഷനുള്ള ക്ലിനിക്കും ക്യാന്‍ക്യുയറിലുണ്ടായിരുന്നു. ക്യാന്‍സര്‍ കെയര്‍ സൊല്യൂഷനൊരുക്കുന്ന സ്റ്റാര്‍ട്ടപ്പുകളേയും ഇന്‍ഡസ്ട്രിയേയും ക്ലിനിക്കല്‍ എക്സ്പേര്‍ട്ടിനേയും കണക്റ്റുചെയ്യുന്ന വെര്‍ച്വല്‍ കമ്മ്യൂണിറ്റി സിംപോസിയത്തില്‍ ഫോം ചെയ്തു. ക്യാന്‍സര്‍ ക്യുയര്‍ സൊല്യൂഷനു വേണ്ടി ഒരുക്കിയ ഹാക്കത്തോണില്‍ മോര്‍ഗന്‍ ഒന്നാമതെത്തി. ബ്ലോഗ്ചെയിന്‍ ഫസ്റ്റ് റണ്ണറപ്പും, ഇന്‍ഫോ 360 ഡിഗ്രി സെക്കന്റ് റണ്ണറപ്പുമായി.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ഫോര്‍മര്‍ വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍. രാമചന്ദ്രന്‍ തെക്കേടത്ത് വിശിഷ്ടാതിഥിയായി. എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഐഎഎസ്, ഇലക്ട്രോണിക്‌സ് ആന്റ് ഐടി വിഭാഗം സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ കോബ്രഗഡേ, സിസിആര്‍സി ഡയറക്ടര്‍ ഡോ. മോനി എബ്രഹാം കുര്യാക്കോസ്, പ്രൊഫസര്‍. കെ,എന്‍. മധുസൂദനന്‍, ഐടി മിഷന്‍ ഡയറക്ടര്‍ ഡോ. എസ്. ചിത്ര ഐഎഎസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Back to top button