പാഷന് വേണ്ടി സ്വപ്നങ്ങള്‍ സാക്രിഫൈസ് ചെയ്ത് സ്റ്റാര്‍ട്ടപ് തുടങ്ങിയ അനുഭവം പങ്കുവെച്ച് യുവ സംരംഭകന് ഡോണ്‍ പോള്‍. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടിയുള്ള ഉല്പന്നങ്ങള് നിര്‍മ്മിക്കുന്ന ഡെസിന്‍ടോക്സ് ടെക്ക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സിഇഒ ആയ ഡോണ്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ ഉപേക്ഷിച്ചാണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത് (കൂടുതലറിയാന്‍ വീഡിയോ കാണാം).
പാലക്കാട് വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്ക്നോളജിയില്‍ നടന്ന അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ വേദിയിലാണ് തന്റെ അനുഭവം ഡോണ്‍ പങ്കുവെച്ചത്. എന്ട്രപ്രണേഴ്സുമായി സംസാരിക്കുന്നതിലൂടെ ഒരു പരാജയം ഉണ്ടായാല്‍ എങ്ങനെ നേരിടണമെന്ന് വരെ വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ഡോണ്‍ കൂട്ടിച്ചേര്‍ത്തു. ബിടെക്ക് ഡിഗ്രി കൊണ്ട് മാത്രം ഇന്നൊരാള്‍ക്ക് സര്‍വൈസ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അഡീഷണല്‍ സ്കില്ലുകള്‍ സ്വന്തമാക്കേണ്ടതുണ്ടെന്നും കോളേജ് പ്രിന്‍സിപ്പല്‍. ഡോ. സി.ടി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികളിലെ എന്‍ട്രപ്രണര്‍ഷിപ്പ് അഭിരുചി വളര്‍ത്താനും ഫ്യൂച്ചര്‍ ടെക്നോളജിയിലെ പുതിയ സാധ്യതകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ചാനല്‍ അയാം ക്യാമ്പസുകളില്‍ സ്റ്റാര്‍ട്ടപ് ലേണിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.ടി. ജോര്‍ജ്, ഐഡിഇസി നോഡല്‍ ഓഫീസര്‍ സെബിന് സണ്ണി എന്നിവര്‍ പ്രോഗ്രാമിന്റെ ഭാഗമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജുമായും സഹകരിച്ചാണ് അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ ക്യാമ്പസുകളില്‍ എത്തുന്നത്.