അഗ്രിടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഡെഡിക്കേറ്റഡ് സെല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഏവര്‍ക്കും സ്റ്റാന്‍ഡാര്‍ഡൈസ്ഡ് ഡാറ്റയും ടെക്നോളജിയും സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡിജിറ്റലി ട്രാന്‍സലേറ്റ് ചെയ്യാവുന്ന ഡാറ്റാബേസ് തയാറാക്കുകയാണെന്ന് National Rainfed Area Authority. ഇന്ത്യയിലിപ്പോള്‍ 1090 അഗ്രിടെക്ക് സ്റ്റാര്‍ട്ടപ്പുകളാണുള്ളത്. രാജ്യത്തെ കാര്‍ഷിക മേഖല 400 ബില്യണ്‍ ഡോളര്‍ ഇന്‍ഡസ്ട്രിയായതോടെ അഗ്രിടെക്ക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും കൂടുകയാണ്.