വാട്ട്സാപ്പിലൂടെയുള്ള mp4 ഫയല്‍ വഴി ഹാക്കിങ്ങിന് സാധ്യതയെന്ന് അറിയിപ്പ്. സ്പെഷ്യലി ക്രാഫ്റ്റഡ് mp4 ഫയല്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ഹാക്ക് ചെയ്തേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. mp4 ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഒരു ബില്യണിലധികം യൂസേഴ്സിനാണ് ഭീഷണിയാകുന്നത്. വാട്സാപ്പ് 2.19.274 / 2.19.100 ios വേര്ഷനുകളെക്കാള് ഓള്‍ഡര്‍ വേര്‍ഷനില്‍ ഹാക്കിങ്ങിന് സാധ്യത.
വാട്ട്സാപ്പിലൂടെയുള്ള ഹാക്കിങ് ഭീഷണിയെക്കുറിച്ച് അറിയിച്ച് ഫേസ്ബുക്ക്. ഫോണിലെ സെന്‍സിറ്റീവ് ഫയലുകളുടെ മോഷണത്തിനും മാല്‍വെയര്‍ ഇന്‍ജക്ഷനും സാധ്യത. വൈറസ് ഇന്ഫക്ടഡായ GIFs വഴി ഡാറ്റാ മോഷണത്തിനും ഹാക്കിങ്ങുമുണ്ടാകാമെന്നും അറിയിപ്പ്. mp4 ബഗ്ഗിനെ പ്രതിരോധിക്കാന്‍ വാട്സാപ്പ് ലേറ്റസ്റ്റ് വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി. ഇന്ത്യയില്‍ വാട്സാപ്പിന് 400 മില്യണ്‍ ആക്ടീവ് യൂസേഴ്സാണുള്ളത്.