കേരള മേയ്ഡ് വെഹിക്കിള്‍ ട്രാക്കിങ് എക്വിപ്‌മെന്റ് പുറത്തിറക്കി. വിഎസ്ടി മൊബിലിറ്റി സൊലൂഷ്യന്‍സിന്റെ സ്മാര്‍ട്ട് എക്ലിപ്‌സ് പൊതുഗതാഗത വകുപ്പ് സെക്രട്ടറി കെ. ആര്‍ ജ്യോതിലാലാണ് പുറത്തിറക്കിയത്. സര്‍ക്കാര്‍ അംഗീകൃത എക്വിപ്‌മെന്റ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത് ഹിയര്‍ ടെക്‌നോളജി കമ്പനി. കമ്പനിയിലേക്ക് 20 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അനാസ് ടെക് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് അഡീഷണല്‍ ഡയറക്ടര്‍ റെയ്മണ്ട് മെഖായേല്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചാണ് സ്മാര്‍ട്ട് എക്ലിപ്‌സിന്റെ നിര്‍മ്മാണം. സെന്‍ട്രല്‍ ഐ ട്രാക്കിനാണ് കേരളത്തിലെ വിതരണാവകാശം.