പ്രമുഖ സൈബർ സുരക്ഷാ നേതൃത്വ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) 2026 സെപ്റ്റംബർ 5-ന് കൊച്ചി ലേ മെറിഡിയനിൽ നടക്കും. സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ഡിജിറ്റൽ വിശ്വാസ്യത, സൈബർ പ്രതിരോധശേഷി എന്നിവയുടെ ഭാവി ചർച്ച ചെയ്യുന്നതിനായി 750-ലധികം പ്രതിനിധികൾ, 40-ലധികം പ്രാസംഗികർ, 20-ലധികം വിദഗ്ദ്ധ സെഷനുകൾ, 10-ലധികം മുൻനിര സാങ്കേതിക പങ്കാളികൾ എന്നിവർ ഉച്ചകോടിയിൽ ഒന്നിക്കുന്നു. കേരള സർക്കാർ, കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) എന്നിവയുമായി സഹകരിച്ച് F9 ഇൻഫോടെക്കാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (DSCI), TiE കേരള, കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (CCCI) എന്നിവരുൾപ്പെടെ പ്രമുഖ സ്ട്രാറ്റജിക്, ഇൻഡസ്ട്രി, കമ്മ്യൂണിറ്റി, അക്കാദമിയ, സാങ്കേതിക പങ്കാളികളുടെ പിന്തുണയും ഉച്ചകോടിക്കുണ്ട്.

Kerala Cyber Security Summit

കേരള സർക്കാരിലെ മുതിർന്ന മന്ത്രിമാർ, പ്രമുഖ ഭരണാധികാരികൾ, നയരൂപീകരണ വിദഗ്ദ്ധർ, നയതന്ത്രജ്ഞർ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും. ഇവരെക്കുറിച്ചുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ അന്തിമ സ്ഥിരീകരണത്തിന് ശേഷം ഉണ്ടാകും. സർക്കാർ, ക്രമസമാധാന പാലനം, വ്യവസായ മേഖല, അക്കാദമിയ, സ്റ്റാർട്ടപ്പുകൾ, ആഗോള സാങ്കേതിക മേഖല എന്നിവയിൽ നിന്നുള്ള പ്രമുഖ നേതാക്കളുടെ നിര തന്നെ KCSS 2026ൽ ഉണ്ടായിരിക്കും.  കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മുതിർന്ന നേതാക്കൾ, ദേശീയ വ്യവസായ സ്ഥാപനങ്ങൾ, റെഗുലേറ്ററി ബോഡികൾ, പ്രമുഖ സംരംഭങ്ങൾ, CIO, CISO-ടെക്നോളജി എക്‌സിക്യൂട്ടീവുകൾ, സൈബർ സുരക്ഷാ വിദഗ്ദ്ധർ എന്നിവരും ഇവർക്കൊപ്പം അണിനിരക്കും.

ഈ വർഷത്തെ പതിപ്പിൻ്റെ പ്രധാന ആകർഷണം കന്നി KCSS സൈബർ എക്‌സലൻസ് അവാർഡുകൾ 2026 ആണ്. ഇന്ത്യയുടെ സൈബർ സുരക്ഷാ രംഗത്തെ മികച്ച സംഭാവനകളെ മാനിച്ച് സൈബർ സെക്യൂരിറ്റി ലീഡർ ഓഫ് ദി ഇയർ, സൈബർസെക്യൂരിറ്റി എൻ്റർപ്രൈസ് ഓഫ് ദി ഇയർ, സൈബർസെക്യൂരിറ്റി പ്രൊഡക്റ്റ് ഓഫ് ദി ഇയർ, സൈബർസെക്യൂരിറ്റി ഇന്നൊവേഷൻ അവാർഡ്, ഇക്കോസിസ്റ്റം എക്‌സലൻസ് അവാർഡ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 21 ആണ്.

Kerala Cyber Security Summit (KCSS) 2026 takes place on September 5 in Kochi. Applications are open for KCSS Cyber Excellence Awards till August 21

Share.

Comments are closed.

Exit mobile version