Trending

ബൈക്ക് റൈഡിങ്ങിലെ അഡ്വഞ്ചര്‍ ടച്ചുമായി ഭല്‍ജീത്ത്

അഡ്വഞ്ചര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പിന്തുണയായി ആരംഭിച്ച സംരംഭം. ഭല്‍ജീത്ത് ഗുജ്‌റാളും ഭാര്യ പൂര്‍ണിമ ഗുജ്‌റാളും ചേര്‍ന്ന് ആരംഭിച്ച എന്‍ഫീല്‍ഡ് റൈഡേഴ്‌സ് എന്ന മോട്ടോര്‍ സൈക്കിള്‍ ടൂര്‍ കന്പനി സംരംഭങ്ങള്‍ക്കിടയില്‍ വ്യത്യസ്ത പുലര്‍ത്തുന്നു. 30ല്‍ അധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും ഇന്ത്യയ്ക്ക് പുറമേ സൗത്ത് ഈസ്റ്റ് ഏഷ്യയിലും യൂറോപ്പിലുമടക്കമുള്ള മാര്‍ക്കറ്റുകളില്‍ മുദ്ര പതിപ്പിക്കാനും എന്‍ഫീല്‍ഡ് റൈഡേഴ്‌സിന് സാധിച്ചു. ബൈക്ക് പ്രേമികളുടെ പ്രിയ വാഹനമായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് കമ്പനിയെ വിജയക്കുതിപ്പിലെത്തിച്ച ഭാഗ്യവാഹനം.

എന്‍ഫീല്‍ഡ് റൈഡേഴ്‌സിനെ അറിയാം

2012ല്‍ മുംബൈയിലാണ് എന്‍ഫീല്‍ഡ് റൈഡേഴ്‌സിന്റെ തുടക്കം. മോട്ടോര്‍ സൈക്കിളുകള്‍ വാടകയ്ക്ക് കൊടുക്കാനും  വാരാന്ത്യ യാത്രകള്‍ പ്ലാന്‍ ചെയ്തുമായിരുന്നു  ആദ്യ പ്രവര്‍ത്തനം. ആറ് മോട്ടോര്‍ സൈക്കിളില്‍ നിന്നും ആരംഭിച്ച സംരംഭത്തെ ബ്രാന്‍ഡാക്കി മാറ്റുക എന്നതായിരുന്നു ഭല്‍ജീത്തിന്റെയും പൂര്‍ണിമയുടേയും ആദ്യ ദൗത്യം. വളരെ വേഗം തന്നെ മികച്ച പ്രതികരണം ലഭിക്കുകയും സോഷ്യല്‍ മീഡിയയിലടക്കം എന്‍ഫീല്‍ഡ് റൈഡേഴ്‌സ് ശ്രദ്ധിക്കപ്പെടുകയും ചെയ്തു

എന്‍ഫീല്‍ഡ് റൈഡേഴ്‌സിന്റെ വളര്‍ച്ച

പത്തു ദിവസം വരെ ദൈര്‍ഘ്യമുള്ള ഹിമാലയന്‍ ട്രിപ്പ് വരെ നടത്തിയപ്പോള്‍ ക്ലയിന്റുകളുടെ എണ്ണവും കൂടി. 2013ല്‍ 1000 സ്‌ക്വയര്‍ ഫീറ്റ് ഗാരേജ് സ്ഥാപിക്കുകയും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റുകയും ചെയ്തു. നിലവില്‍ ഐടി, ബാങ്കിങ്, മീഡിയ, തുടങ്ങി ഒട്ടേറെ സെക്ടറുകളില്‍ നിന്നും വന്ന റൈഡിങ് പ്രേമികള്‍ എന്‍ഫീല്‍ഡ് റൈഡേഴ്‌സിലുണ്ട്.  മോട്ടോര്‍ സൈക്കിള്‍ ആക്‌സസ്സറീസ് വില്‍ക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും ഇന്ന് കന്പനിക്കുണ്ട്. മാത്രമല്ല വനിതകള്‍ക്കായി മാത്രം ആരംഭിച്ച കോച്ചിങ് അക്കാദമിയിലൂടെ 1000ല്‍ അധികം പേര്‍ക്ക് ബൈക്ക് റൈഡിങ് പഠിച്ചെടുക്കാന്‍ സാധിച്ചു.

പുത്തന്‍ ചുവടുവെയ്പ്പുമായി ഭല്‍ജീത്ത്

രാജസ്ഥാന്‍, ഗോവ, ലഡാക്ക് തുടങ്ങി ഇന്ത്യയിലെ മുഖ്യ സ്ഥലങ്ങള്‍ മുതല്‍ സിംഗപ്പൂര്‍, മ്യാന്‍മര്‍, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്റ് എന്നിവിടങ്ങളിലേക്കടക്കം ട്രിപ്പ് നടപ്പിലാക്കി വരുന്നുണ്ട്. ലോജിസ്റ്റിക്‌സ് ഓപ്പറേറന്‍സ്, വിസ, അക്കോമഡേഷന്‍ മറ്റ്  വാല്യൂ ആഡഡ് സേവനങ്ങള്‍ എന്നിവയും കമ്പനി നല്‍കി വരുന്നുണ്ടെന്ന ഭല്‍ജീത് വ്യക്തമാക്കുന്നു. സംരംഭം ആരംഭിച്ച് ആദ്യത്തെ വര്‍ഷം അഞ്ച് ലക്ഷം രൂപയാണ് ലഭിച്ചതെങ്കില്‍ മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ 97 ലക്ഷം എന്ന ടേണ്‍ഓവറിലേക്ക് കമ്പനിയെത്തി.

ബൈക്ക് റൈഡിനെ പ്രണയിച്ച ദമ്പതികള്‍

സ്വിസ് ബാങ്കിലുള്‍പ്പടെ വര്‍ക്ക് ചെയ്ത വ്യക്തിയാണ് ഭല്‍ജീത്ത് ഗുജ്‌റാള്‍. മാത്രമല്ല യുബിഎസ്, സ്റ്റാന്‍ഡാര്‍ഡ് ചാട്ടേര്‍ഡ് ബാങ്ക്‌സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളിലടക്കം അസോസിയേറ്റ് ഡയറക്ടര്‍ പദവി വരെ വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് പത്ത് വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്  ഭാര്യ പൂര്‍ണിമ ഗുജ്‌റാളിന്.ബൈക്ക് റൈഡിങ്ങിനോടുള്ള പ്രണയമാണ് സ്വന്തം സംരംഭമെന്ന ആശയത്തിലേക്ക് എത്തിച്ചത്. വലിയ റിസ്‌കും വലിയ റിവാര്‍ഡുകളും ബിസിനസില്‍ പതിവാണെന്നും സാഹസികതയെ പ്രണയിക്കുന്നയാളുകള്‍ വളര്‍ത്തിയ സംരംഭമാണിതെന്നും ഭല്‍ജീത്ത് പറയുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികച്ച പ്രതികരണമുണ്ടെങ്കിലും ഇന്ത്യയില്‍ റൈഡേഴ്‌സിനെ ലഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്ന് ഭല്‍ജീത്ത് കൂട്ടിച്ചേര്‍ത്തു.

Tags

Leave a Reply

Back to top button
Close