ബംഗലൂരുവിന് പിന്നാലെ വൈഫൈ നഗരമാകാന്‍ ഡല്‍ഹിയും. ഡല്‍ഹിയില്‍ ആരംഭിക്കുന്നത് 11000 ഹോട്ട്സ്പോട്ട് പോയിന്റുകള്‍. ആദ്യഘട്ടത്തില്‍ 100 ഹോട്ട്സ്പോട്ടുകള്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. പ്രതിമാസം 15 ജിബി ഡാറ്റയാകും യൂസേഴ്സിന് ലഭ്യമാവുക. 4000 ഹോട്ട്സ്പോട്ടുകള്‍ ബസ് സ്റ്റോപ്പുകളിലും 7000 എണ്ണം മാര്‍ക്കറ്റ്, മറ്റ് റസിഡന്‍ഷ്യല്‍ ഏരിയകളിലും സ്ഥാപിക്കും. 150 മുതല്‍ 200 mbps സ്പീഡാകും ലഭിക്കുക.