സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് സിനിമാ ലോകവും വഴികാട്ടിയായിട്ടുണ്ട്. 1989ല്‍ മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ വരവേല്‍പ്പ് എന്ന ചിത്രം കാലമെത്ര കഴിഞ്ഞാലും സിനിമയേയും സംരംഭത്തേയും സ്‌നേഹിക്കുന്നവരുടെ മനസില്‍ മായാത്ത ഒന്നാണ്. 80കളില്‍ സംരംഭകരോടുള്ള കേരള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് വെളിവാക്കുന്ന ചിത്രമായിരുന്നു വരവേല്‍പ്പ്. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം വരവേല്‍പ്പിനെ ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഏവരുടേയും മനസ് ചോദിക്കും കേരളത്തിലെ എന്‍ട്രപ്രണര്‍ അന്തരീക്ഷം ഇപ്പോഴും ഇത് തന്നെയാണോ? വരവേല്‍പ്പിനെ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിനും പറയാനുള്ളത് ഇത് തന്നെയാണ്.
പ്രതിഫലിച്ചത് ശ്രീനിവാസന്റെ ജീവിതം
അനുകരിക്കാനാകാത്ത, ഏറെ യുണീക്കായ ഇത്തരമൊരു സാമൂഹിക വിഷയത്തെ, ആക്ഷേപഹാസ്യ രൂപേണ പറയാന്‍ ശ്രീനിവാസന്‍ എന്ന പ്രതിഭയ്‌ക്കേ കഴിയൂ. തൊഴിലാളി യൂണിയന്‍ നേതാവായ പ്രഭാകരനും, ടിപ്പിക്കല്‍ മലയാളി തൊഴിലാളിയായ വല്‍സനും മുരളിയുടെ ദോസ്ത് ഹംസയും വരവേല്‍പ്പിനെ കാലാതിവര്‍ത്തിയാക്കി. വരവേല്‍പ്പിന്റെ ത്രഡ് ശ്രീനിവാസനുമായുള്ള സംഭാഷണത്തില്‍ നിന്ന് സത്യന്‍ അന്തിക്കാട് കൊത്തിയെടുത്തതതാണ്. വരവേല്‍പ്പിന്റെ പിന്നാമ്പുറത്തില്‍ കഥാകൃത്തായ ശ്രീനിവാസന്റെ ജീവിതവുമുണ്ടായിരുന്നുവെന്ന് മലയാളികള്‍ അറിഞ്ഞു. വരവേല്‍പ്പിന് രണ്ടാം ഭാഗമില്ലെങ്കിലും പുതിയ സംരംഭക കഥയുടെ വേര് അന്വേഷിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ ജോഡികള്‍. വരവേല്‍പ്പ് എഴുതിയ ആ കാലം മാറിയോ, ഗള്‍ഫില്‍ നിന്ന് മുരളി മടങ്ങിയെത്തിയാല്‍ അയാള്‍ക്ക് മികച്ച സംരംഭം ഒരുക്കാന്‍ കേരളത്തിലെ പുതിയ എന്‍ട്രപ്രണര്‍ അന്തരീക്ഷത്തില്‍ കഴിയുമോ? ഈ അവസരത്തില്‍ ചാനല്‍ അയാമിനോട് മനസ് തുറക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
സംവിധായകന്റെ ഓര്‍മ്മകളിലെ ‘വരവേല്‍പ്പ്’
‘ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ അതിനെ ഒരു ട്രേഡ് യൂണിയന്‍ പിന്നോട്ട് വലിക്കുന്ന കാഴ്ച്ചയാണ് വരവേല്‍പ്പിലുള്ളത്’. എന്നാലിന്ന് കുറച്ച് കൂടി ബോധവാന്മാരായിട്ടുണ്ട് ആളുകള്‍. കേരളത്തെ വളരെ നിഷ്‌ക്കളങ്കമായി കണ്ട മുരളി എന്ന ചെറുപ്പക്കാരന്റെ അവസ്ഥയാണ് വരവേല്‍പ്പില്‍ കാണാന്‍ സാധിക്കുന്നതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു. ‘ഇപ്പോഴും ആ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാനുള്ള ധൈര്യം സംരംഭകനുണ്ടാകണം. അല്‍പ്പം തന്ത്രശാലിയായിരിക്കണം സംരംഭകന്‍’.’അവധാനതയോടു കൂടി ബിസിനസിനെ സമീപിക്കുന്ന ആളുകള്‍ക്ക് സര്‍വൈവ് ചെയ്യാന്‍ പറ്റുന്ന സാഹചര്യം ഇപ്പോഴുണ്ടായിട്ടുണ്ടെന്നും’ സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)