ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് സെക്യൂരിറ്റി ഭീഷണിയുണ്ടെന്ന് Google റിപ്പോര്‍ട്ട്. 2019 ഡിസംബര്‍ ന്യൂസ് ബുള്ളറ്റിനിലാണ് Google അറിയിപ്പ്. മൂന്ന് പിഴവുകളുണ്ടെന്നും ഒരെണ്ണം ഗുരുതരമാണെന്നും Google. ആന്‍ഡ്രോയിഡ് 8.0, 8.1, 9, 10 എന്നീ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് ഭീഷണി. പ്രോഗ്രാമില്‍ വരുന്ന തകരാര്‍ മൂലം ഫോണ്‍ റിക്കവര്‍ ചെയ്യാത്ത തരത്തില്‍ ബ്ലോക്കാകാമെന്നും സൂചന.
അപകടകരങ്ങളായ സന്ദേശങ്ങളില്‍ നിന്നാണ് ഇത്തരം പ്രോഗ്രാമുകള്‍ ഫോണില്‍ വരുന്നത്. ഏറ്റവും പുതിയ സെക്യൂരിറ്റി അപ്ഡേറ്റ് ഉപയോഗിച്ച് ഫുള്‍ സ്കാന്‍ ചെയ്യണമെന്നും Google. Google സ്മാര്‍ട്ട് ഫോണുകള്‍ക്കും ഡിസംബര്‍ സെക്യൂരിറ്റി പാച്ച് ലഭ്യമാകുമെന്ന് കമ്പനി. റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ Google OTA അപ്ഡേറ്റ് പുറത്ത് വിട്ടിരുന്നു.