സംസ്ഥാനത്തെ വ്യവസായ വികസനത്തിനും സംരംഭകര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കാല് നൂറ്റാണ്ട് മുന്‍പ് ആരംഭിച്ച കിന്‍ഫ്ര, സംരംഭകര്‍ക്കായി വിപുലമായ പ്രൊജക്റ്റുകളിലേക്ക് കടക്കുകയാണ്. ഇതിനകം ലാന്‍ഡ് ബാങ്കിന് കീഴിലെ 3300 ഏക്കറിലധികം സ്ഥലത്ത് ബേസിക് ഇന്‍ഫ്രസ്ട്രക്ചര്‍ ഒരുക്കി സംരംഭകര്‍ക്ക് നല്കാന് കിന്‍ഫ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രി പാര്‍ക്കുകളും ഫുഡ്, ഡിഫന്‍സ് പാര്‍ക്കുകള്‍ പോലെ സെഗ്മന്റ് സ്പെസിഫിക് പാര്‍ക്കുകളും ഉള്‍പ്പെടെ 24 ബിസിനസ് പാര്‍ക്കുകള്‍ കിന്‍ഫ്രയ്ക്ക് സംസ്ഥാനത്തുണ്ട്. ആയിരത്തോളം സംരംഭങ്ങളും അവയിലൂടെ 25000ത്തിലധികം എംപ്ലോയ്മെന്റ് ജനറേഷനും കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനിലൂടെ സാധ്യമായിട്ടുണ്ട്. ഒപ്പം നിര്‍ണ്ണായകമായ ബംഗലൂരു – കൊച്ചി കോറിഡോറിന്റെ സംസ്ഥാനത്തെ എക്സിക്യൂഷനും കിന്‍ഫ്ര യാഥാര്‍ത്ഥ്യമാക്കുകയാണ്.
സംസ്ഥാനത്തിന്റെ വ്യവസായ പ്രതിച്ഛായ മാറ്റാന്‍ കൊച്ചി-ബംഗലൂരു കോറിഡോര്‍
സംസ്ഥാനത്ത് സംരംഭങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്ന വേളയില്‍ അവയ്ക്ക് മികച്ച അന്തരീക്ഷമാണ് കിന്‍ഫ്ര ഒരുക്കുന്നത്. ഈ വേളയില്‍ കിന്‍ഫ്രയുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദമാക്കുകയാണ് കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്. അയല്‍ സംസ്ഥാനങ്ങളെ പോലെ കേരളത്തിലും സംരംഭങ്ങള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ലൈസന്‍സുകളും ഒരുക്കാന്‍ കഴിയുന്നുണ്ട്. കൊച്ചിന്-ബംഗലൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോറിന്റെ നോഡല്‍ ഏജന്‍സിയാണ് കിന്‍ഫ്ര. പാലക്കാട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളേയും കിന്‍ഫ്ര ഏകോപിപ്പിക്കുന്നു. കൊച്ചി- ബാംഗ്ലൂര്‍ കോറിഡോര്‍ 2021 മാര്‍ച്ചിനുള്ളില്‍ കംപ്ളീറ്റ് ചെയ്യാനാണ് കിന്‍ഫ്ര നീക്കം. കൊച്ചി- ബംഗലൂരു കോറിഡോര്‍ സംസ്ഥാനത്തിന്റെ വ്യവസായ പ്രതിശ്ചായ മാറ്റുമെന്നാണ് കരുതുന്നത്.
5 വര്‍ഷത്തിനുള്ളില്‍ 8000 ഏക്കര്‍ കൂടി കണ്ടെത്താന്‍ കിന്‍ഫ്ര
സ്ക്വയര്‍ ഫീറ്റ് നിരക്കിലാണ് കിന്‍ഫ്ര സംരംഭങ്ങള്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നത്. ഏത് സംരംഭത്തിനും കിന്‍ഫ്രയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാം. എവിടെയൊക്കെ സ്പെയ്സ് ലഭ്യമാണെന്ന വിവരങ്ങള്‍ കിന്‍ഫ്ര വെബ്സൈറ്റില്‍ ലഭിക്കും. വെബ്സൈറ്റ് വഴി തന്നെ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അനുമതി ലഭിക്കാന്‍ പരമാവധി മൂന്നാഴ്ച്ച മാത്രമേ സമയമെടുക്കൂ. 5 മാസത്തിനിടെ ആകെ 300 കോടി നിക്ഷേപവുമായി 50 സംരംഭങ്ങള്‍ക്ക് സ്പെയ്സ് ഒരുക്കാന്‍ കിന്‍ഫ്രയ്ക്ക് സാധിച്ചുവെന്നും കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് വ്യക്തമാക്കുന്നു. മറ്റു സംരംഭങ്ങള്‍ക്ക് പുറമേ എംഎസ്എംഇ യൂണിറ്റുകള്‍ക്കായി പ്രത്യേക സ്പെയ്സ് നല്‍കാനും കിന്‍ഫ്ര നീക്കമാരംഭിക്കും. 5 വര്‍ഷത്തിനുള്ളില്‍ 3000-8000 ഏക്കര്‍ കൂടി ബിസിനസ് പാര്‍ക്കിനായി കണ്ടെത്താനുള്ള തയാറെടുപ്പിലാണ് കിന്‍ഫ്ര. പാര്‍ക്കുകളില്‍ ലാന്ഡിനോടൊപ്പം തന്നെ, എസ്ഡിഎഫ് സ്പേസുകളും നല്കുന്നു. ഏത് സംരംഭകനും പാര്‍ക്കുകളില്‍ സ്ഥലം എടുക്കാമെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ കിന്‍ഫ്രയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.