ടെക്നോളജി ലോകത്തെ എല്ലാ മേഖലയിലും വിപ്ലവം സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയിലും ഇത് പ്രതിഫലിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് നാഴിക്കല്ല് സൃഷ്ടിക്കുന്ന എഡ്ടെക്കുകള്‍ക്കും ഇപ്പോള്‍ മികച്ച സമയമാണ്. ലേണിങ്ങ് പ്രോസസ് എളുപ്പമാക്കാന്‍ സഹായിക്കുന്ന എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ വേരുറപ്പിക്കുമ്പോള്‍ കോടികളുടെ നിക്ഷേപമാണ് രാജ്യത്തേക്ക് എത്തുന്നു.
ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കും മത്സരപ്പരീക്ഷയ്ക്കും കരിയര്‍ ടിപ്സ് നല്കുന്ന എഡ്ടെക്കുകളെ ഇന്ത്യയിലെ നല്ലൊരു വിഭാഗം ആളുകളും ആശ്രയിക്കുന്നുണ്ട്. 2018ല്‍ മാത്രം 4500 കോടി രൂപയാണ് ഇന്ത്യന്‍ എഡ്ടെക്ക് കമ്പനികള്‍ക്ക് ഫണ്ട് ലഭിച്ചത്.
ഇന്ത്യയിലെ ചില മുന്‍നിര എഡ്ടെക്കുകള്‍
ബൈജൂസ് ആപ്പ് :യൂണികോണ്‍ ക്ലബില്‍ കയറിയ ആദ്യ ഇന്ത്യന്‍ എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. നിലവില്‍ 5.4 ബില്യണ്‍ ഡോളറാണ് ബൈജൂസിന്റെ ആകെ മൂല്യം.
കരിയര്‍ ഗൈഡ് (2011): ഇന്ത്യയിലെ ഏറ്റവും വലിയ കരിയര്‍ കൗണ്‍സിലിങ്ങ് പ്ലാറ്റ്ഫോമാണ് കരിയര്‍ ഗൈഡ്.
കോളേജ് ദേഖോ (2010) : മികച്ച യൂണിവേഴ്സിറ്റികളും സ്കോളര്‍ഷിപ്പും കണ്ടെത്താന്‍ കോളേജ് ദേഖോ സഹായിക്കുന്നു. 36,000 കോളേജുകളാണ് കോളേജ് ദേഖോയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അണ്‍അക്കാദമി: പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിനും വിവിധ ഓണ്‍ലൈന്‍ കോഴ്സുകള്‍ പഠിക്കാനും സഹായിക്കുന്ന പ്ലാറ്റ്ഫോം. പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി അണ്‍അക്കാദമി ബോര്‍ഡ് മെമ്പറാണ്.
വേദാന്തു: പേഴ്സണലൈസ്ഡ് ലേണിങ്ങ് സാധ്യമാക്കുന്ന ഇന്ററാക്ടീവ് ഓണ്‍ലൈന്‍ ട്യൂട്ടറിങ്ങ് പ്ലാറ്റ്ഫോം. വേവ് എന്ന റിയല്‍ടൈം വെര്‍ച്വല്‍ ലേണിങ്ങ് എണ്‍വയണ്‍മെന്റും വേദാന്തു ഒരുക്കുന്നു.