സ്റ്റാര്‍ട്ടപ്പ് സ്പെയ്സ് മുതല്‍ ഇന്‍വെസ്റ്റ്മെന്റ് സാധ്യതകള്‍ വരെ തുറക്കുന്ന ടെക്നോസിറ്റി l KSSIA

കേരളത്തെ വ്യവസായ അനുകൂല സംസ്ഥാനമാക്കാന്‍ നിലവിലെ സംവിധാനത്തെ പൊളിച്ചെഴുതുകയാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. വ്യവസായം തുടങ്ങാനുള്ള സമയവും ലൈസന്‍സ് ലഘൂകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തിയത് ഇതിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ പുതിയ ഇന്‍കുബേഷന്‍ സ്പേസായ ടെക്‌നോസിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു മന്ത്രി.

നവ സംരംഭകര്‍ക്ക് തണലായി ടെക്നോസിറ്റി

കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും പിറവം ടെക്നോ ലോഡ്ജിന്റെയും ഐടി മിഷന്റെയും സംയുക്ത സംരംഭമാംണ് കളമശേരി എച്ച് എംടി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ആരംഭിച്ച ടെക്നോസിറ്റി. ഐടി- അനുബന്ധ മേഖലകളിലുള്ള കമ്പനികള്‍ക്കാണ് ടെക്നോസിറ്റിയില്‍ ഇടം ലഭിക്കുക. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി മുതല്‍ സെന്‍ട്രലൈസ്ഡ് എസി സൗകര്യത്തോടെയുള്ള ക്യാബിനുകള്‍ ഇവിടെയുണ്ട്. ഐടി അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കുമാണ് സ്പേസ് റെന്റ്ഔട്ട് ചെയ്യുന്നത്.

ഐടി മിഷനും നാസ്‌ക്കോമും പിന്തുണ നല്‍കുന്നു

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, നാസ്‌കോം, കേരള ഐടി മിഷന്‍, കെഎസ്ഐഡിസി തുടങ്ങിയ സര്‍ക്കാര്‍-സന്നദ്ധ സംഘടനകളുടെ പിന്തുണയും ടെക്നോസിറ്റിയിലെ സംരംഭകര്‍ക്ക് ലഭിക്കും. കൊച്ചി കളമശേരിയിലെ K S S I A ബില്‍ഡിങ്ങില്‍ 3000 സ്‌ക്വയര്‍ ഫീറ്റ് ഏരിയയിലാണ് സ്റ്റാര്‍ട്ടപ്പ് സ്പേസ് ഒരുക്കിയിരിക്കുന്നത്. 14 ക്യാബിനുകളിലായി 100 ഓളം സീറ്റുകള്‍ ലഭ്യമാണ്.

ഇന്‍വെസ്റ്റ്മെന്റ് കഫേ മുതല്‍ ടെക്നോസിയം ഈവനിംഗ് ഇവന്റ്സ് വരെ

സംരംഭകര്‍ക്ക് മൂലധനം സ്വരൂപിക്കാന്‍ ഇന്‍വെസ്റ്റേഴ്സിനേയും സംരംഭകരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതു വേദിയാണ് ഇന്‍വെസ്റ്റ്മെന്റ് കഫേ. ക്രിയേറ്റീവ് എയ്ഞ്ചല്‍സ്, മലബാര്‍ എയ്ഞ്ചല്‍സ്, മുംബൈ എയ്ഞ്ചല്‍സ് എന്നീ എയ്ഞ്ചല്‍ ഫണ്ട് പ്ലാറ്റ്ഫോമുകളുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കാനായി പിച്ചിങ്ങ് സെഷനുകളും നടക്കും. പുത്തന്‍ സാങ്കേതികവിദ്യകളില്‍ വൈദഗ്ധ്യം നേടുന്നതിനായി എല്ലാ മാസവും ടെക്നോസിയം എന്ന പേരില്‍ ഈവനിംഗ് ഇവന്റ്സും സംഘടിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നത് വഴി കൂടുതല്‍ കോണ്‍ട്രാക്ടുകള്‍ ലഭിക്കാനുള്ള അവസരവും ടെക്നോസിറ്റി ഒരുക്കുന്നു.

ടെക്‌നോസിറ്റിക്ക് ഗംഭീര തുടക്കം

ടെക്നോസിറ്റിയിലെ വര്‍ക്ക് സ്പേസിന്റെ ആദ്യ അലോട്ട്മെന്റ് ഡിസ്ട്രിബ്യൂഷന്‍ ടെക്‌നോപാര്‍ക്ക് മുന്‍ സിഎഫ്ഒ ഡോ.കെസി ചന്ദ്രശേഖര്‍ നടത്തി. എംഎല്‍എമാരായ വി.കെ.സി മമ്മദ് കോയ, ജോണ്‍ ഫെര്‍ണ്ണാണ്ടസ്,ജനറല്‍ സെക്രട്ടറി നിസറുദ്ദീന്‍, ടെക്‌നോസിറ്റി വൈസ് ചെയര്‍മാന്‍ ബൈജു, K S S I A ഭാരവാഹികളും ചെറുകിട വ്യവസായികളും ലോഞ്ചിന്റെ ഭാഗമായി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version