ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള രാജ്യങ്ങളിലൊന്നായ യുഎഇ കേരളത്തെ എക്കാലവും നെഞ്ചേറ്റിയ നാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മിക്കവാറും കുടുംബങ്ങൾക്ക്‌ യുഎഇയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം കാണുമെന്നും അബുദാബിയിൽ ‘മലയാളോത്സവം’ പരിപാടിയിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

Chief Minister Pinarayi Vijayan’s UAE visit

യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിൻറെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ മന്ത്രി ഷെയ്ഖ് നഹ്യാൻ പുകഴ്ത്തി. കേരളത്തിന്റേത് വലിയ നേട്ടമാണെന്നും മറ്റുള്ളവർക്കും പിന്തുടരാവുന്ന മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പ്രസംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കയ്യടിയോടെ സ്വീകരിച്ചു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്യമങ്ങളുമായി കേരളം മുന്നോട്ട് പോകുകയാണെന്നും മന്ത്രി ഷെയ്ഖ് നഹ്യാൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള പ്രവാസികളെയും മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും സാമൂഹ്യ സൗഹാർദം, വിദ്യാഭ്യാസം, ടെക്‌നോളജി, വിദ്യാഭ്യാസം എന്നിവയിൽ ബഹുദൂരം മുന്നിലാണെന്നും യുഎഇ മന്ത്രി കൂട്ടിച്ചേർത്തു.

നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസഫലി അധ്യക്ഷനായി. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, യുഎഇ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ തുടങ്ങിയവർ സംസാരിച്ചു. 

Chief Minister Pinarayi Vijayan visited the UAE and spoke at the ‘Malayalolsavam’ in Abu Dhabi, where UAE Minister Sheikh Nahyan praised Kerala’s achievement in extreme poverty eradication.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version