Mentoring

ഫേസ്ബുക്കിന്റെ കഥ പറഞ്ഞ The Social Network

എങ്ങനെയാണ് ഫേസ്ബുക്ക് എന്ന സംരംഭവും മാര്‍ക് സക്കര്‍ബെര്‍ഗ് എന്ന ഫൗണ്ടറും ജനിച്ചത്. ഏറെ സങ്കീര്‍ണതകളിലൂടെയാണ് ഫേസ്ബുക്ക് ഉയര്‍ച്ചയുടെ പടവുകള്‍ കീഴടക്കിയത്. ഫേസ്ബുക്ക് വളര്‍ച്ചയുടെ കഥയാണ് ചാനല്‍ ആയാം മൂവി സീരീസ്, ‘Movies for Entrepreneurs’ ഇക്കുറി പങ്കുവെക്കുന്നത്.

ത്രില്ലിങ്ങ് ‘ഫേസ്ബുക്ക്’ സ്റ്റോറിയായ ദ സോഷ്യല്‍ നെറ്റ് വര്‍ക്ക്

Aaron Sorkin ന്റെ തിരക്കഥയില്‍ David Fincher സംവിധാനം ചെയ്ത ദ സോഷ്യല്‍ നെറ്റ്വര്‍ക്ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന എന്‍ട്രപ്രണറുടെ കഥപറയുന്നു, തികച്ചും മനോഹരമായി. Ben Mezrich ന്റെ The Accidental Billionaires: The Founding of Facebook, a Tale of Sex, Money, Genius and Betrayal എന്ന ബുക്കിനെ ബെയ്സ് ചെയ്താണ് കഥ പുരോഗമിക്കുന്നത്. സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും വാസ്തവത്തില്‍ ഫേസ്ബുക് സ്ഥാപകന്‍ Mark Zuckerberg ന്റെ ലൈഫിലും ഉണ്ടായിരുന്നു. ക്യാംപസും, കാശും, കേസും എല്ലാം ചേര്‍ന്ന ഒരസ്സല്‍ ത്രെഡ് ഫേസ്ബുക്കിന്റെ ലൈഫിലുടനീളമുണ്ട്. സക്കര്‍ബര്‍ഗിന്റേയും.

ഹാര്‍വാര്‍ഡിലെ സ്റ്റുഡന്‍സ് ഡോര്‍മെറ്ററിയില്‍ പിറന്നതാണ് ഫെയ്സ്ഫുക്ക്. പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി, വിസിറ്റേഴ്സിന് അതിലേറ്റവും ഹോട്ടായ സ്റ്റുഡന്റിനെ റേറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സൈറ്റ്, അതായിരുന്നു തുടക്കം. വോട്ടിംഗ് അനുസരിച്ച് സ്റ്റുഡന്‍സിന് റാങ്കിംഗും നല്‍കും. ഒരാഴ്ചക്കകം സൈറ്റ് ഹിറ്റായി. പ്രൈവസി ഇഷ്യു ഉള്‍പ്പെടെ ഉയര്‍ന്നു, അടുത്ത ദിവസം തന്നെ കോളേജ് അധികൃതര്‍ സൈറ്റ് പൂട്ടി. അടുത്ത സെമസ്റ്ററില്‍, അതായത് 2004 ല്‍ Zuckerberg പുതിയ വെബ് സൈറ്റിനുള്ള കോഡിംഗ് തുടങ്ങി. 2004 ഫെബ്രുവരി 4 ന് സക്കര്‍ബര്‍ഗ് Thefacebook ലോഞ്ച് ചെയ്തു.

ഹാര്‍വാര്‍ഡില്‍ നിന്നും പടര്‍ന്ന സ്മാര്‍ട്ട് ഐഡിയ

ഹാര്‍ഡ്വാര്‍ഡ് സ്റ്റുഡന്‍സിനുവേണ്ടിയുള്ള ഡേറ്റിംഗ് ആപ് ഹാര്‍വാര്‍ഡ് കണക്ഷഷന്‍ ഡെവലപ് ചെയ്യുകയായിരുന്ന Cameron ഉം Tyler Winklevoss, സക്കര്‍ബര്‍ഗിനെതിരെ ആരോപണവുമായി വന്നു. സക്കര്‍ബര്‍ഗിന്റെ സീനിയേഴ്സായിരുന്നു Cameron ഉം Tyler Winklevoss. ഇത് പിന്നീട് സെറ്റില്‍ ചെയ്തു. ഇതിനകം facebook അതിന്റെ യാത്ര ആരംഭിച്ചിരുന്നു. സ്റ്റുഡന്‍സിന് അവരുടെ സോഷ്യല്‍ ഏക്സ്പീരിയന്‍സ് ഷെയര്‍ ചെയ്യാനൊരു സൈബര്‍ ഇടം എന്ന ലേബലിലായിരുന്നു ആത്യന്തികമായി facebook ലോഞ്ച് ചെയ്യപ്പെട്ടത്. ശരിക്കും പറഞ്ഞാല്‍ ഒരു ഡിജിറ്റല്‍ ഫോട്ടോ ഡയറക്ടറി. അതായിരുന്നു ലോകത്തെ കീഴടക്കിയ ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ ആദിരൂപം. ഹാര്‍വാര്‍ഡില്‍ നിന്ന് facebook മറ്റ് സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും പതുക്കെ വളര്‍ന്നു. 2004ന്റെ മധ്യത്തില്‍ Zuckerberg സിലിക്കണ്‍ വാലിയിലേക്ക് പോയി. അവിടെ ചെറിയ ഓഫീസ് സ്പേസെടുത്തു. അവിടെവെച്ച് Zuckerberg, Peter Thielനെ പരിചയപ്പെട്ടു. Peter ഫേസ്ബുക്കില്‍ ഇന്‍വെസ്റ്ററായി. 2007 ആയപ്പോഴേക്കും നിരവധി മീഡിയ കമ്പനികള്‍ ഫേസ്ബുക്ക് വാങ്ങാന്‍ താല്‍പര്യം കാണിച്ചു. എന്നാല്‍ Zuckerberg അതിന് വഴങ്ങിയില്ല.

സ്മാര്‍ട്ട് വര്‍ക്ക് എന്ന വിജയമന്ത്രത്തില്‍ വളര്‍ന്ന ഫേസ്ബുക്ക്

2010 ല്‍ Netscape CFO Peter Currie ഫേസ്ബുക്കിന്റെ financing strategies രൂപപ്പെടുത്തിയതോടെയാണ് സോഷ്യല്‍ മീഡിയയുടെ രാജാവായി ഫേസ്ബുക്ക് മാറിയത്. ആ വര്‍ഷം ഫേസ്ബുക്ക് 500 million-user മാര്‍ക്കിലെത്തുകയും ചെയ്തു. പിന്നീടുള്ളതൊക്കെ ലോകം കണ്ടുകൊണ്ടിരിക്കെ ലോകമാകമാനം വളര്‍ന്ന ഫേസ്ബുക്കിന്റെ കഥയായി. സീരിയല്‍ കില്ലറുകളുടേയും വയലന്‍സിന്റേയും കഥപറയുന്ന സംവിധായകനാണ് David Fincher. അസാധാരണമായ കയ്യടക്കത്തോടെയാണ് അദ്ദേഹം Social Network എന്ന കഥ പറഞ്ഞത്.

വര്‍ഷങ്ങളുടെ ഹാര്‍ഡ് വര്‍ക്കില്‍ പിറക്കുന്ന കമ്പനികളുടെ ചരിത്രമല്ല ഫേസ്ബുക്കിനുള്ളത്. സ്മാര്‍ട്ട് വര്‍ക്കില്‍ ബില്യണ്‍ ഡോളര്‍ വാരിക്കൂട്ടിയ കമ്പനിയാണ് ഫേസ്ബുക്ക്. ആ കഥയാണ് അതിഭാവുകത്വമില്ലാതെ David Fincher പറഞ്ഞത്. ഏത് പ്രതിസന്ധിയിലും തളരാത്ത പോരാളികളായ സംരംഭകരെയാണ് പുതിയ കാലത്തിന് വേണ്ടത് എന്ന ഫാക്ടാണ് ഫേസ്ബുക്ക് ഫൗണ്ടര്‍ Mark Zuckerbergന്റെ ജീവിതം പറയുന്നത്. എന്‍ട്രപ്രണറുടെ എല്ലാ ഇമോഷനുകളേയും, ദ സോഷ്യല്‍ നെറ്റ് വര്‍ക്ക് പ്രതിഫലിപ്പിക്കുന്നു.

Leave a Reply

Back to top button