ഇലക്ട്രോണിക് പ്രൊഡക്റ്റ് മേക്കര്‍ Sony കാര്‍ നിര്‍മ്മാണ മേഖലയിലേക്ക് ചുവടുവെക്കുന്നു. ഫോര്‍ സീറ്റര്‍ ഇലക്ട്രിക്ക് സെഡാനാണ് Sony അവതരിപ്പിക്കുക. Bosch, Qualcomm എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. Vision S എന്ന മോഡല്‍ CES 2020 ഇവന്റില്‍ Sony അവതരിപ്പിക്കും.
ഓസ്ട്രിയ ആസ്ഥാനമായ Magna Styer കമ്പനിയാണ് എഞ്ചിനീയറങ്ങില്‍ സപ്പോര്‍ട്ട് ചെയ്തത്. 33 സേഫ്റ്റി സെന്‍സറുകളാണ് കാറിലുള്ളത്. മികച്ച ഓഡിയോ എക്സ്പീരിയന്‍സിനായി 360 റിയാലിറ്റി ഓഡിയോയും.
എന്റര്‍ടെയിന്‍മെന്റിനും ഡ്രൈവിങ്ങ് ഇന്‍ഫര്‍മേഷനുമായി പനോരമിക് സ്ക്രീന്‍. ഇന്റേണല്‍ സെന്‍സറുകളും കാറിലുണ്ട്. പുതിയതായി ഡിസൈന്‍ ചെയ്ത AV പ്ലാറ്റ്ഫോമിലാണ് പ്രോട്ടോടൈപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ലൗഡ് അപ്ഡേറ്റിങ്ങ് സൗകര്യവുമുണ്ട്. 4.8 സെക്കന്റുകള്‍ കൊണ്ട് 99 km വേഗത കൈവരിക്കും: 239 km ആണ് ടോപ് സ്പീഡ്