സാലഡ് മുഖ്യ ഭക്ഷണമായി ഈറ്റ്ഗ്രീന്‍ സ്റ്റാര്‍ട്ടപ്പ് l Eat Green l Channeliam.com

ജോലിയും മറ്റ് തിരക്കുകളും മാത്രം ചിന്തയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആരോഗ്യത്തെ ഒട്ടും ശ്രദ്ധിക്കാന്‍ സാധിക്കാത്ത പ്രവണതയാണ് ഇന്ന് കാണുന്നത്. പ്രത്യേകിച്ചും മലയാളികള്‍ക്കിടയില്‍. ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണം കഴിക്കുക എന്നതിലുപരി വേഗം വയര്‍ നിറഞ്ഞാല്‍ മതിയെന്ന ചിന്തയില്‍ ഫാസ്റ്റ് ഫുഡിന് പിന്നാലെ പോകുമ്പോള്‍ ഹൃദ്രോഗം അടക്കമുള്ളവ ഭാവിയില്‍ കാത്തിരിക്കുന്നുണ്ടെന്ന് ആരും ഓര്‍ക്കുന്നില്ല. ഈ വേളയില്‍ ഏറെ ശ്രദ്ധേയമാകുന്ന ഒരു ഫുഡ് സ്റ്റാര്‍ട്ടപ്പാണ് കൊച്ചി പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഈറ്റ് ഗ്രീന്‍.

എന്താണ് ഈറ്റ് ഗ്രീന്‍ ?

കേരളത്തില്‍ സൈഡ് ഡിഷായി മാത്രം ഉപയോഗിക്കുന്ന സാലഡിനെ മെയിന്‍ ഫുഡായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫുഡ് സ്റ്റാര്‍ട്ടപ്പാണ് ഈറ്റ് ഗ്രീന്‍. ദമ്പതികളായ വിനോജ് കുമാറും ഡോ. ഗീതാ വിനോജും ചേര്‍ന്ന് ആരംഭിച്ച സ്ഥാപനമാണിത്. ശുദ്ധമായ പച്ചക്കറിയും ഭക്ഷ്യധാന്യങ്ങളും കൊണ്ട് പ്രിപ്പെയര്‍ ചെയ്യുന്ന സാലഡുകളാണ് ഈറ്റ് ഗ്രീനിന്റെ അട്രാക്ഷന്‍. വിനോജ് ഒരു എംഎന്‍സിയിലും ഗീത അധ്യാപക ജോലിയിലുമായിരുന്നു ആദ്യം. ഇത് നിര്‍ത്തിയാണ് ഈറ്റ് ഗ്രീന്‍ എന്ന സ്ഥാപനം ആരംഭിച്ചത്. 2014ല്‍ വിനോജിന് ഹൃദയ സംബന്ധമായ പ്രോബ്ലം ഉണ്ടായതിന് പിന്നാലെയാണ് ആരോഗ്യപ്രദമായ ഭക്ഷണ ശീലം സമൂഹത്തിന് നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിക്കണം എന്ന ചിന്തയുണ്ടായതെന്ന് ഗീത പറയുന്നു.

ഈറ്റ് ഗ്രീന്‍ ടീം

വിനോജിനും ഗീതയ്ക്കുമൊപ്പം ഇവരുടെ സുഹൃത്തായ രാഹുല്‍ രമേശും ടീമിലുണ്ട്. നിലവില്‍ അഞ്ച് സ്റ്റാഫാണ് ഈറ്റ് ഗ്രീനിലുള്ളത്. ഇവരില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞവരും പഠിക്കുന്നവരുമുണ്ട്. ഊട്ടി -ബംഗലൂരു എന്നിവിടങ്ങളില്‍ നിന്നാണ് വെജിറ്റബിള്‍സ് എത്തിക്കുന്നത്. പെസ്റ്റിസൈഡ് റിമൂവ് ചെയ്യും വിധം ക്ലീനിങ്ങിങ്ങ് പ്രോസസിന് ശേഷമാണ് വെജിറ്റബിള്‍ ഉപയോഗിക്കുന്നത്. മെനു സെറ്റ് ചെയ്യുന്നതും താന്‍ തന്നെയെന്ന് ഡോ. ഗീത വ്യക്തമാക്കുന്നു.

കസ്റ്റമേഴ്‌സുണ്ട്…ഒപ്പം ചാലഞ്ചസും

ഡോക്ടേഴ്‌സും എഞ്ചിനിയേഴ്‌സുമാണ് കൂടുതല്‍ കസ്റ്റമേഴ്‌സെന്നും മലയാളികളുടെ ഫുഡ്് ഹാബിറ്റില്‍ നിന്നും പെട്ടന്ന് മാറ്റമുണ്ടാകാത്തത് ഒരു ചാലഞ്ചാണെന്നും ഡോ. ഗീത പറയുന്നു. സാലഡ് ഒരു മെയിന്‍ മീലായി ഉപയോഗിക്കുന്നവര്‍ കുറവാണ്. ഈറ്റ് ഗ്രീനില്‍ നിന്നുള്ള എല്ലാ സാലഡ് റെസിപ്പികളിലും പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ട്. രണ്ട് വര്‍ഷം പ്രിപ്പയര്‍ ചെയ്താണ് ഈറ്റ് ഗ്രീന്‍ ആരംഭിച്ചതെന്ന് ദമ്പതികള്‍ അഭിമാനത്തോടെ പങ്കുവെക്കുന്നു. കസ്റ്റമേഴ്‌സായ ഡോക്ടര്‍മാര്‍ സജസ്റ്റ് ചെയ്യുന്ന പേഷ്യന്റ്‌സും സാലഡ് വാങ്ങാന്‍ ഈറ്റ് ഗ്രീനില്‍ എത്താറുണ്ട്.

ഈറ്റ് ഗ്രീനില്‍ നിന്നും സലാഡ് വേണോ?

https://eatgreen.co.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സാലഡ് ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. സ്വിഗ്ഗി, സൊമാറ്റോ, യൂബര്‍ ഈറ്റ്‌സ് എന്നീ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. പാലാരിവട്ടത്താണ് ഗ്രീന്‍ ഈറ്റ് കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. 10 കിലോമീറ്റര്‍ റേഡിയസിലാണ് ഇപ്പോള്‍ സാലഡ് ഡെലിവറി ചെയ്ത് നല്‍കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version