ഇ-വേസ്റ്റ് അളവ് കുറയ്ക്കാനുള്ള ചുവടുവെപ്പുമായി Apple. തിരികെയെടുക്കുന്ന ഐഫോണ്‍ റീസൈക്കിള്‍ ചെയ്യുന്നതിലാണ് ഇപ്പോള്‍ കമ്പനി ഫോക്കസ് ചെയ്യുന്നത്. ഡെയ്സി എന്ന റോബോട്ട് വഴി ഫോണുകളിലെ മിനറല്‍സ് റിക്കവര്‍ ചെയ്യുന്ന പ്രോസസാണ് മുഖ്യമായും നടക്കുന്നത്.
ടിന്, കൊബാള്‍ട്ട്, ലിഥിയം എന്നിവയടക്കം 14 മിനറലുകള്‍ കമ്പനി റീയൂസ് ചെയ്യും. മണിക്കൂറില്‍ 200 ഐഫോണുകള്‍ റീസൈക്കിള്‍ ചെയ്യാന്‍ ഡെയ്സി എന്ന റോബോട്ടിന് സാധിക്കുന്നുണ്ട്. ടെക്സസിലെ ഓസ്റ്റിനിലുള്ള Apple Recycling Facility സെന്ററിലാണ് ഡെയ്സി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. Rio Tinto and Alcoa കമ്പനിയില്‍ നിന്നും കാര്‍ബണ്‍ ഫ്രീ അലുമിനിയം Apple വാങ്ങിയിരുന്നു.
18 മീറ്ററാണ് ഡെയ്സി റോബോട്ടിന്റെ നീളം. ഐഫോണ്‍ ബാറ്ററി നീക്കം ചെയ്യാന്‍ മാത്രം 4 സ്റ്റെപ്പാണ് ഡെസ്സി റോബോട്ടിനുള്ളത്. ഇലക്ട്രിക്ക് ഓട്ടോ മേക്കേഴ്സുമായി റോബോട്ട് ടെക്നോളജി ഷെയര്‍ ചെയ്യാനും കമ്പനി നീക്കം നടത്തുന്നുണ്ട്.