ISRO Gaganyaan സ്പെയ്സ് മിഷനില്‍ ഹ്യൂമനോയിഡ് റോബോട്ടും ഭാഗമാകും. ഇതിനായി Vyommitra എന്ന റോബോട്ടിനെ ISRO ശാസ്ത്രജ്ഞര്‍ മോണിറ്റര്‍ ചെയ്യുകയാണ്. ലൈഫ് സപ്പോര്‍ട്ട്, സ്വിച്ച് പാനല്‍ ഓപ്പറേഷനുകള്‍ ചെയ്യാന്‍ സാധിക്കുന്ന ഹാഫ് ഹ്യുമനോയിഡ് റോബോട്ടാണിത്. ശാസ്ത്രജ്ഞര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ റോബോട്ടില്‍ പ്രത്യേക സെന്‍സറുകളുണ്ട്. തദ്ദേശീയമായി നിര്‍മ്മിച്ച സ്പെയ്സ് ക്രാഫ്റ്റില്‍ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യ പ്രൊജക്ടാണ് Gaganyaan.
2020 അവസാനത്തോടെ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കും. കൊമേഷ്യല്‍ പൈലറ്റായ Nagarjun Dwarakanath റോബോട്ടിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. 2020 ഡിസംബര്‍-2021 ജൂണ്‍ ഷെഡ്യൂളിലുള്ള മിഷനില്‍ മനുഷ്യനെ സ്പെയ്സിലേക്ക് അയയ്ക്കില്ല. 2022ല്‍ മനുഷ്യനെ സ്പെയ്സിലേക്ക് അയയ്ക്കുന്ന പ്രൊജക്ടിനായി Vyommitraയെ പ്രിപ്പയര്‍ ചെയ്യുകയാണ്. മംഗള്യാന്, ചന്ദ്രയാന്‍ 2 എന്നിവയുടെ വിജയത്തിന് ശേഷം ആഗോള തലത്തില്‍ ISRO തിളങ്ങി നില്‍ക്കുകയാണ്.