രാജ്യം കേന്ദ്ര ബജറ്റിനായി കാത്തിരിക്കുന്ന വേളയില്‍ തന്നെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികളെ പറ്റിയും ചര്‍ച്ചകള്‍ ഉയരുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്തുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും അനലൈസ് ചെയ്യുന്നതിനൊപ്പം ടാക്സിലടക്കം വരേണ്ട മാറ്റങ്ങളെ പറ്റിയും വിദഗ്ധര്‍ പറയുന്നു. ഈ അവസരത്തില്‍ വരുന്ന ബജറ്റില്‍ രാജ്യം പ്രതീക്ഷിക്കുന്ന കാര്യങ്ങളെ പറ്റി ചാനല്‍ അയാം ഡോട്ട്കോമിനോട് സംസാരിക്കുകയാണ് കാത്തലിക്ക് സിറിയന്‍ ബാങ്ക് മുന്‍ ചെയര്മാന് CA T.S Anantharaman.
വെല്ലുവിളി ഗുരുതരമല്ല
സാമ്പത്തിക രംഗത്ത് വെല്ലുവിളിയുണ്ട്, എന്നാല്‍ ഗുരുതരമല്ലെന്ന് ടി.എസ് അനന്തരാമന് പറയുന്നു. ഇന്ത്യ ഓര്‍ഗനൈസ്ഡ് ഇക്കണോമിയാകുന്ന സമയമാണിത്. നിലവിലെ പ്രശ്നങ്ങള്‍ ഇക്കണോമി ചിട്ടയായി നീങ്ങാന്‍ പോകുന്നതിന്റെ സ്റ്റെപ്പിങ്ങ് സ്റ്റോണാണ്.
സാമ്പത്തിക വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ബജറ്റില്‍ അനുകൂല ഘടകങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. ടാക്സ് ഫോര്മാലിറ്റി ലളിതമാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സാധാരണക്കാര്‍ക്ക് ഗുണകരമായ ബജറ്റാകുമെന്നും അനന്തരാമന് കൂട്ടിച്ചേര്‍ത്തു.