വിദ്യാര്‍ത്ഥികളിലെ സംരംഭകനെ എങ്ങനെ ഡെവലപ്പ് ചെയ്യാമെന്നും സംരംഭം ആരംഭിക്കാനുള്ള സമയം ഏതെന്നും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു യുവ സംരംഭകരായ അംജദ് അലിയും നജീബ് ഹനീഫും അനുഭവങ്ങള്‍ പങ്കുവെച്ച അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ. സ്പോര്‍ട്ട്സ് സ്റ്റാര്‍ട്ടപ്പായ പ്ലേ സ്പോര്‍ട്ട്സിന്റെ കോ ഫൗണ്ടറായ അംജദും, സാറാ ബയോടെക്കിന്റെ ഫൗണ്ടറായ നജീബും, പെരിന്തല്‍മണ്ണ എംഇഎ എഞ്ചിനീയറിങ്ങ് കോളേജിലെ സംരംഭകത്വം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
യുവ സംരംഭകര്‍ ആദ്യ ചുവടുവെപ്പു നടത്തുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങളും ടെക്നോളജിയെ എത്രത്തോളം പ്രയോജനപ്പെടുത്താമെന്നും അവര്‍ വ്യക്തമാക്കി. പെരിന്തല്‍മണ്ണ എംഇഎ എഞ്ചിനീയറിങ്ങ് കോളേജില്‍ നടന്ന പ്രോഗ്രാമിലാണ് ഇരുവരും വിദ്യാര്‍ത്ഥികളുമായി സംരംഭക സാധ്യകള്‍ പങ്കുവെച്ചത്.
സോഷ്യല്‍ മീഡിയയും മാര്‍ക്കറ്റിങ്ങും
ഏത് സംരംഭത്തിന്റെയും മാര്‍ക്കറ്റിങ്ങില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള പങ്കിനെ പറ്റിയും പ്രോഗ്രാമില്‍ ചര്‍ച്ച നടത്തി. സംരംഭം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ആത്മാര്‍ത്ഥതയോടെ ഇറങ്ങി പുറപ്പെട്ടാല്‍ സാധിക്കും എന്ന കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതായിരുന്നു പ്രോഗ്രാം എന്ന് ഐഇഡിസി നോഡര്‍ ഓഫീസറും അസി. പ്രഫസറുമായ ജീജ മേനോന് അഭിപ്രായപ്പെട്ടു.
ഫ്യൂച്ചര്‍ സാധ്യതകളുമായി അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ
വിദ്യാര്‍ത്ഥികളിലെ എന്‍ട്രപ്രണര്‍ഷിപ്പ് അഭിരുചി വളര്‍ത്താനും ഫ്യൂച്ചര്‍ ടെക്നോളജിയിലെ പുതിയ സാധ്യതകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ചാനല്‍ അയാം ക്യാമ്പസുകളില്‍ സ്റ്റാര്‍ട്ടപ് ലേണിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജുമായും സഹകരിച്ചാണ് അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ ക്യാമ്പസുകളില്‍ എത്തുന്നത്.