രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ ലൈന്‍ 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കൊല്‍ക്കത്ത മെട്രോ ലൈനിന്റെ ഭാഗമാണ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഈ പ്രോജക്ട്. ഹൂഗ്ലി നദിയുടെ അടിത്തട്ടിലൂടെ 520 മീറ്റര്‍ നീളത്തിലാണ് ടണല്‍ നിര്‍മ്മിക്കുക. മലിനീകരണവും ഗതാഗതക്കുരുക്കും കുറയുന്നതിനൊപ്പം ഗതാഗതത്തിന്റെ 40% മെട്രോയിലൂടെ നടത്താനും സാധിക്കും. ഇതോടെ 20 മിനിട്ട് ബോട്ടില്‍ യാത്ര ചെയ്ത് എത്തുന്ന സ്ഥലത്ത് വെറും 2 മിനിട്ടുകൊണ്ട് എത്താം. പ്രോജക്ടിന്റെ ഫൈനല്‍ ഇന്‍സ്റ്റാള്‍മെന്റായ 20 കോടി രൂപ രണ്ടു വര്‍ഷത്തിനകം ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡില്‍ നിന്നും ലഭിക്കുമെന്നും KMRC MD Manas Sarkar.