സംസ്ഥാനത്ത് സംരംഭക അനുകൂല അന്തരീക്ഷമുള്ളപ്പോള്‍ കൂടുതല്‍ പേര്‍ സംരംഭക രംഗത്തേക്ക് കടന്നു വരുന്നുണ്ട്. എന്നാല്‍ ഏത് സംരംഭവും തുടങ്ങുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍.
പരിസ്ഥിതി മുതല്‍ ടെക്‌നിക്കല്‍ സാധ്യത വരെ
‘കേരളത്തില്‍ സംരംഭം ആരംഭിക്കുമ്പോള്‍ പരിസ്ഥിതിയെക്കൂടി പരിഗണിക്കണം. മാര്‍ക്കറ്റ് അവെയ്ലബിലിറ്റി കൃത്യമായി അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ സംരംഭത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കാം. സംരംഭത്തിന്റെ ഫിനാന്‍ഷ്യല്‍ വയബിലിറ്റിയും ടെക്നിക്കല്‍ സാധ്യതയും പഠിക്കുക. ലാഭകരമായി ചെയ്യാന്‍ സാധിക്കുമോ എന്ന് ഉറപ്പാക്കണം.
ടെക്നോളജി മുതല്‍ ലൊക്കേഷന്‍ വരെ പ്രധാനമാണ്. സംരംഭം സംബന്ധിച്ച എല്ലാ രേഖകളും കൃത്യമായി കരുതുക’. k swift വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ സംരംഭം സംബന്ധിച്ച അനുമതില്‍ നേടാന്‍ സാധിക്കുമെന്നും ടി.എസ് ചന്ദ്രന്‍ പറയുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)