കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമെത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് നടത്തിയ ഇന്‍വെസ്റ്റ്മെന്റ് മീറ്റ് -സീഡിംഗ് കേരള 70 കോടിയോളം രൂപയുടെ ഫണ്ട് റെയിസിംഗിന് വേദിയായി. 40ഓളം ഇന്‍വെസ്റ്റേഴ്സും, മിഡില്‍ ഈസ്റ്റിലെയും സിലിക്കന്വാലിയിലെയും ഡെലിഗേറ്റ്സും സംരംഭകരും കോര്‍പ്പറേറ്റ്സും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയുടെ നേര്‍ക്കാഴ്ച്ചയായ സീഡിംഗ് കേരളയുടെ ഭാഗമായി. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്‍വെസ്റ്റ്മെന്റിനും കേരളം തുറന്നിടുന്ന ഓപ്പര്‍ച്യൂണിറ്റി രണ്ട് ദിവസത്തെ മീറ്റില്‍ ചര്‍ച്ച ചെയ്തു. Astro Vision, Bumberry, i love9months, Entri, Sporthood, ZappyHire എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇന്‍വെസ്റ്റ്മന്റ് ലഭിച്ചത്. പവിഴം റൈസിന്റെ സിഎസ്ആര്‍ ഫണ്ട് Red Button public safety പ്രോഗ്രാമിന് ലഭിച്ചു.
പുതിയ ഇന്നൊവേഷന്‍സ് കൊണ്ടു വരുന്നതിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായമെത്തിക്കുന്നതിലും കേരളം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്ന് ഇന്‍ഫോസിസ് കോ ഫൗണ്ടറും Axilor Venturse ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ നിക്ഷേപകരില്‍ നിന്നും പുതിയ ഇന്‍വെസ്റ്റേഴ്സില്‍ നിന്നും സീഡിംഗ് കേരളയിലൂടെ നിക്ഷേപം ലഭിച്ചുവെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. പുതിയ എന്റര്‍പ്രൈസുകള്‍ക്കായി സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ടെന്നും ഇതു വഴി അടുത്ത തലമുറയ്ക്കാവശ്യമായ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും Paanini Inc കോ ഫൗണ്ടര്‍ ബാബു ശിവദാസന്‍ വ്യക്തമാക്കി.
സാധാരണക്കാരുടെ പ്രതിസന്ധികള്‍ പരിഹരിക്കുന്ന ആശയങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും സാമൂഹികമായും സാമ്പത്തികമായും വലിയ സാധ്യതകളുണ്ടെന്ന് എയ്ഞ്ചല്‍ നിക്ഷേപകരുടെ പാനല്‍ ചര്‍ച്ചയില്‍ യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി ചൂണ്ടിക്കാട്ടി. വായ്പ തിരിച്ചടയ്ക്കുന്നതില്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണെന്ന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സബീന ഷാജി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ പേരില്‍ സ്ഥലമുള്ളത് വളരെ കുറവാണെന്ന് മാത്രമല്ല, സ്വന്തം സ്ഥലം ഈട് നല്‍കുന്നതിന് സാമൂഹികമായ പ്രതിബന്ധങ്ങളുമുണ്ടെന്ന് അവര്‍ പറഞ്ഞു.ലോകത്ത് വെഞ്ച്വര്ക്യാപിറ്റല് ഫണ്ടിന്റെ മൂന്ന് ശതമാനം മാത്രമെ വനിതാ സംരംഭങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂവെന്ന് എഡബ്ല്യുഇ ഫണ്ട്സ് സ്ഥാപക സീമ ചതുര്‍വേദി പറഞ്ഞു. എന്നാല്‍ 15-20 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ വനിതകളുടെ ഉടമസ്ഥതയിലുള്ളതാണ്.
സംരംഭങ്ങളിലെ അധികാര കേന്ദ്രങ്ങളില്‍ വനിതാപ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു. ഇന്നവേഷന്‍ സാധ്യത തേടുന്ന കോര്‍പ്പറേറ്ററുകള്‍ക്ക് കേരളത്തിലെ മികച്ച സ്റ്റാര്‍ട്ടപ് ഇനിഷ്യേറ്റീവുകളേയും സംരംഭങ്ങളെയും പരിചയപ്പെടാന്‍ സീഡിംഗ് കേരള അവസരമൊരുക്കി. കണ്‍സ്യൂമര്‍ ടെക്ക്, ഹാര്‍ഡ് വെയര്‍, ഫിന്‍ടെക്ക് ഇന്നവേഷന്‍, സ്പെയ്സ് ടെക്നോളജി തുടങ്ങിയ സെക്ടറിനെ അഡ്രസ് ചെയ്യുന്ന പാനല്‍ ഡിസ്ക്കഷനും നടന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുളള ഫണ്ട് റെയിസിംഗ് വര്‍ക്ക്ഷോപ്പ്, എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ മാസ്റ്റര്‍ ക്ലാസും സീഡിംഗ് കേരളയുടെ ഭാഗമായി നടന്നു.