സംസ്ഥാന ബജറ്റിന് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം ഏറ്റവുമധികം ചര്‍ച്ചചെയ്തത് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ധനമന്ത്രി നടത്തിയ ചില പ്രഖ്യാപനങ്ങളാണ്. വര്‍ക്കിങ്ങ് ക്യാപിറ്റലിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന വായ്പയും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാനത്തിന്റെ ധീരമായ ചുവടുവെപ്പാണെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ Channeliam.com ഫൗണ്ടര്‍ നിഷാ കൃഷ്ണനുമായി സംസാരിക്കവേ വ്യക്തമാക്കി. (കൂടുതലറിയാന്‍ വീഡിയോ കാണാം)
കൊളാറ്ററല്‍ ഇല്ലാതെ ലോണും ലഭ്യം : ബജറ്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ
പുത്തന്‍ സാങ്കേതിക വിദ്യകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യാപിപ്പിക്കും.
ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിലുള്‍പ്പടെയുള്ള തട്ടിപ്പ് തടയാന്‍ ബ്ലോക്ക് ചെയിന്‍
കൃഷി- സാമൂഹികക്ഷേമ വകുപ്പുകളില്‍ ഇന്നൊവേഷനു വേണ്ടി തുക വകയിരുത്തി
സ്റ്റാര്‍ട്ടപ്പ് മിഷനും ബജറ്റ് അലോക്കേഷനുണ്ട്
ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൊളാറ്ററല്‍ ഇല്ലാതെ വര്‍ക്കിങ്ങ് ക്യാപിറ്റല്‍ ലഭ്യമാക്കും. ഇതിനായി പര്‍ച്ചേസ് – ഓര്‍ഡര്‍ വെച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോണിന് അപേക്ഷിക്കാം
സുസ്ഥിര വികസന മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഡക്ട് മാര്‍ക്കറ്റിലെത്തിക്കാന്‍ 1 കോടി
കെ ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതോടെ ഇന്റര്‍നെറ്റ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച വളര്‍ച്ച