രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് ട്രക്കുമായി Tata Motors. Ultra T.7 Electric എന്ന ട്രക്ക് Auto Expo 2020ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2 മണിക്കൂര്‍ കൊണ്ട് ട്രക്ക് പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും.
കുറഞ്ഞ ചെലവില്‍ ട്രക്ക് വഴിയുള്ള ഗതാഗതം സാധ്യമാകും. 62.5 kWh ബാറ്ററി പാക്കാണ് ഇ-ട്രക്കിലുള്ളത്. DC ഫാസ്റ്റ് ചാര്‍ജ്ജറുകളാണ് ട്രക്കില്‍ ഉപയോഗിക്കുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉത്തമമായ മോഡലാണ് Ultra T.7 Electric. ഹൈ പേലോഡ് കപ്പാസിറ്റി, ഫാസ്റ്റ് ടേണ്‍ എറൗണ്ട് ടൈം എന്നിവ കീ ഫീച്ചറുകളാണ്. സിംഗിള്‍ ചാര്‍ജ്ജില്‍ 100 കി.മീ സഞ്ചരിക്കാം. രാജ്യത്തെ 20 നഗരങ്ങളില്‍ Tata Power 650 ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും നീക്കമുണ്ട്.