600 ആന്‍ഡ്രോയിഡ് ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്നും റിമൂവ് ചെയ്ത് Google. ഉപയോഗ ശൂന്യവും കമ്പനി പോളിസികള്‍ പാലിക്കാത്തതുമായ ആപ്പുകളാണ് റിമൂവ് ചെയ്യുന്നത്. ആഡ് പോളിസി സംബന്ധിച്ച നിയമങ്ങളാണ് ഇവ ലംഘിച്ചതെന്നും Google. ആന്‍ഡ്രോയിഡ് ആപ്പുകളില്‍ യൂസേഴ്സിന് തടസമുണ്ടാക്കുന്ന പോപ്പ് അപ്പ് ആഡുകളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മെഷീന്‍ ലേണിങ്ങ് ടെക്നോളജി ഉപയോഗിച്ചാണ് Google ഇത്തരം ആപ്പുകള്‍ കണ്ടെത്തിയത്.