2025ല്‍ AI സെക്ടറിന്റെ മൂല്യം 100 ബില്യണ്‍ ഡോളറാകുമെന്ന് റിപ്പോര്‍ട്ട്. 2019ല്‍ ആഗോളതലത്തില്‍ 45-58 ബില്യണ്‍ ഡോളറാണ് AI സെക്ടറില്‍ നിക്ഷേപമായെത്തിയത്. AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രം 14 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം നിക്ഷേപമായി ലഭിച്ചത്. ഇന്ത്യയടക്കം 28 രാജ്യങ്ങളില്‍ ഇപ്പോള്‍ AI പോളിസികളും സ്ട്രാറ്റജികളും തയാറാക്കുകയാണ്. ബംഗലൂരുവിലെ AI Application & Digi-Tech summitല്‍ ആണ് ഇത് വ്യക്തമാക്കിയത്.
AI മേഖലയില്‍ ജോലി ചെയ്യുന്ന 4 മില്യണ്‍ ടെക്ക് പ്രഫഷണലുകളാണ് ഇന്ത്യയിലുള്ളത്. 2025ല്‍ AI മാര്‍ക്കറ്റ് റവന്യു 118 ബില്യണ്‍ ഡോളറാകുമെന്ന് Tractia research. AI റിസര്‍ച്ചില്‍ ഇന്ത്യ ചൈനയ്ക്ക് പിന്നിലാണ്. AI സംബന്ധിച്ച എജ്യുക്കേഷനിലടക്കം ഇന്ത്യ ഫോക്കസ് ചെയ്യുന്നുണ്ട്. കൃഷി, സ്മാര്‍ട്ട് സിറ്റി, സ്കില്ലിങ്ങ്, ഗവേണന്‍സ്, ആരോഗ്യം എന്നീ മേഖലകളില്‍ AI സഹായകരമാകുമെന്നും വിദഗ്ധര്‍.