ഹെല്‍ത്ത് ഗ്ഡ്ജറ്റുകളില് പലതും തരംഗം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇവയ്ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ആരോഗ്യം കാക്കുന്ന സ്മാര്‍ട്ട് മോതിരം. ഫിന്‍ലെന്റ് കമ്പനിയായ Oura health ആണ് ലോകത്തെ ആദ്യ വെല്‍നസ് റിംഗ് ഇറക്കിയിരിക്കുന്നത്. സ്ളീപ്പ് അനലൈസിംഗ് മുതല്‍ ഫിസിയോളജിക്കല്‍ റെസ്പോണ്‍സ് വരെ Oura റിംഗ് ട്രാക്ക് ചെയ്യും. മികച്ച ഉറക്കത്തിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും Oura റിംഗും ഗാഡ്ജറ്റിന്റെ തന്നെ ആപ്പും നല്‍കും.
ബ്ലഡ് വോളിയം പള്‍സ് അറിയാന്‍ ഇന്‍ഫ്രാറെഡ് എല്‍ഇഡിയും
ഹാര്‍ട്ട് റേറ്റ് വേരിയബിലിറ്റി, ബോഡി ടെംപറേച്ചര്‍ എന്നിവയും അറിയാം. ബ്ലഡ് വോളിയം പള്‍സ് അറിയാന്‍ ഇന്‍ഫ്രാറെഡ് എല്‍ഇഡിയും സജ്ജീകരിച്ചിട്ടുണ്ട്. നിങ്ങളുടെ ഉറക്കം, ആക്റ്റിവിറ്റി ലെവലുകള്‍, ദൈനംദിന താളം, നിങ്ങളുടെ ശരീരത്തിലെ ഫിസിയോളജിക്കല്‍ പ്രതികരണങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതശൈലിയോട് നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ആപ്ലിക്കേഷന്‍ വ്യക്തമാക്കുന്നു. 70 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് യൂസേഴ്സാണ് Oura റിംഗിനുള്ളത്.
സ്ലീപ്പ് ക്ലിനിക്കുകള്‍ വരെ ഉപയോഗിക്കുന്ന Oura
ദിവസേന നടക്കുന്ന ദൂരം മുതല്‍ ശരീരത്തിലെ കാലറി സംബന്ധിച്ച റിപ്പോര്‍ട്ട് വരെ സൂക്ഷിക്കും. യൂണിവേഴ്സിറ്റികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സ്ലീപ്പ് ക്ലിനിക്കുകള്‍ എന്നിവ oura ഡീറ്റെയ്ല്‍സ് ഉപയോഗിക്കുന്നുണ്ട്. ഫിന്‍ലന്റിലെ oulu എന്ന സ്ഥലത്താണ് കമ്പനി ആസ്ഥാനവും മാനുഫാക്ചറിംഗ് യൂണിറ്റും. Helsinki, San Francisco എന്നിവിടങ്ങളിലും കമ്പനിക്ക് ശാഖകളുണ്ട്.