കൊറോണ ബാധ ഇന്ത്യന്‍ ബിസിനസ് സെക്ടറുകള്‍ക്ക് തിരിച്ചടിയാകുമ്പോള്‍ l Corona Virus

ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ആഗോളതലത്തില്‍ മാര്‍ക്കറ്റിനേയും രോഗാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. ലോകമാകമാനം 5 സുപ്രധാന ബിസിനസ് സെക്ടറുകളെ കൊറോണ തളര്‍ത്തിക്കഴിഞ്ഞു. ടൂറിസം, സ്റ്റീല്‍, EV, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയെല്ലാം പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എടുത്തുപറയേണ്ടത് ചൈന കയ്യടക്കിയിരിക്കുന്ന ബിസിനസ് മേഖലകള്‍ക്കാകെ കനത്ത തിരിച്ചടി നേരിട്ടിട്ടുണ്ട് എന്നതാണ്.

2500 കോടി രൂപയുടെ നഷ്ടമാണ് കൊറോണ മൂലം ഇന്ത്യയ്ക്കുണ്ടായതെന്ന് UN Report പറയുന്നു. യാത്രകള്‍ മിക്കവാറും റദ്ദാകുന്നതോടെ ട്രാവല്‍ മേഖലയ്ക്ക് മാത്രം 200 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. 580 കോടി ഡോളറിന്റെ നഷ്ടം അമേരിക്കയ്ക്കും, 500 കോടിയോളം ഡോളര്‍ തകര്‍ച്ച ജപ്പാനും കൊറോണ വരുത്തി വെച്ചുകഴിഞ്ഞു. ഈ വര്‍ഷം വളര്‍ച്ചാ നിരക്കില്‍ മുന്‍വര്‍ഷത്തെക്കാള്‍ 5.1 % ഇടിവ് ഇന്ത്യയ്ക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. Organisation for Economic Cooperation and Development പറയുന്നത് ഇന്ത്യയുടെ വളര്‍ച്ചയില്‍ 110 ബേസിസ് പോയിന്റ് ഇടിയുമെന്നാണ്.

ലോകത്തിലെ ഏറ്റവും മികച്ച വാഹന പ്രദര്‍ശനങ്ങളില്‍ ഒന്നായ ജനീവ ഓട്ടോ ഫെസ്റ്റിവല്‍ ക്യാന്‍സല്‍ ചെയ്യ്തതും. ഇറ്റലിയിലെ മിലാന്‍ ഫാഷന്‍ ഷോയുടെ കാര്യത്തിലുള്ള അനിശ്ചിതത്വവും സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കേണ്ടിയിരുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ് റദ്ദ് ചെയ്യപ്പെട്ടതുമെല്ലാം കൊറോണ വൈറസ് ബിസിനസ് മേഖലയ്ക്ക് വരുത്താന്‍ പോകുന്ന കനത്ത പ്രഹരത്തിന്റെ സൂചനയായാണ് വേള്‍ഡ് മാര്‍ക്കറ്റ് എക്‌സ്‌പേര്‍ട്ട്‌സ് നിരീക്ഷിക്കുന്നത്.ചൈനയിലെ വുഹാനിലാണ് ആരംഭിച്ച Covid-19 എന്ന കൊറോണ ലോക സമ്പദ്
വ്യവസ്ഥയെ ഐസിയുവിലേക്ക് തള്ളി വിടുകയാണെങ്കില്‍ ബിസിനസ് ലോകം ഏറെ കരുതല്‍ എടുക്കേണ്ടി വരും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version