കൊറോണ വ്യാപനത്തിന് പിന്നാലെ തൊഴിലിടങ്ങളില്‍ വേണ്ട ശുചിത്വ നിര്‍ദ്ദേശങ്ങളുമായി WHO. ഡെലിവറി എക്സിക്യൂട്ടീവുകള്‍ക്ക് ഉള്‍പ്പടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. കൊറോണ സംബന്ധിച്ച് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്. WHO, UNICEF എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക. സംശയങ്ങള്‍ ദൂരീകരിക്കാന്‍ അടുത്തുള്ള ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടുക.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ ഇടയ്ക്കിടയ്ക്ക് കഴുകുക. ചുമയും തുമ്മലുമുണ്ടെങ്കില് മറ്റൊരാളില്‍ നിന്നും കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കുക. അധികൃതര്‍ ശുപാര്‍ശ ചെയ്യുന്ന ഫേസ് മാസ്ക്കുകളും ടിഷ്യൂ പേപ്പറുകളും ഉപയോഗിക്കുക. വര്‍ക്ക് ഡെസ്ക്കുകള്‍ 3 മണിക്കൂര്‍ കൂടുമ്പോള്‍ ക്ലീന്‍ ചെയ്യുക: ഗര്‍ഭിണികള്‍ വര്‍ക്ക് ഇന്‍ ഹോം ഫോര്‍മാറ്റിലേക്ക് മാറുക. ഓഫീസുകളില്‍ കഴിവതും ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കുക. ജനലും വാതിലും തുറന്നിടുക : എസി ഉപയോഗം പരമാവധി കുറയ്ക്കുക.