യൂസേഴ്സില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ പുത്തന്‍ ഫീച്ചറുകളുമായി Whats App. Whats App മെസേജുകള്‍ സ്വയം ഡിലീറ്റാകുന്ന ഫീച്ചര്‍ ഉടനെത്തും. Android beta 2.20.83/84 വേര്‍ഷനുകളിലാകും ആദ്യമെത്തുക. യൂസറിന് തന്നെ മെസേജ് ഡിലീറ്റ് ചെയ്യേണ്ട സമയം ടൈമറില്‍ സെറ്റ് ചെയ്യാം. 1 മണിക്കൂര്‍, 1 ദിവസം, 1 ആഴ്ച്ച, 1 മാസം, 1 വര്‍ഷം എന്നിങ്ങനെ ഓപ്ഷനുകളുണ്ടാകും.
ആദ്യ ഘട്ടത്തില്‍ ഗ്രൂപ്പ് ചാറ്റുകളിലും പിന്നീട് പേഴ്സണല്‍ ചാറ്റിലും ഫീച്ചറെത്തും. ചാറ്റില്‍ സുരക്ഷ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. Delete Message ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ Icons വഴി റിമൈന്‍ഡറും ലഭിക്കും. Dark mode ഫീച്ചര്‍ Whats App അടുത്തിടെ ഇറക്കിയിരുന്നു.