Work From Home-ഡെഡിക്കേറ്റഡ് ആയ ഒരു ഓഫീസ് സ്പെയ്സ് വീട്ടില്‍ തന്നെ ഒരുക്കുക
സോഫയില്‍ ഇരുന്ന് ജോലി ചെയ്യരുത്, ഒരു ടേബിളും ചെയറുമായിരിക്കും ഉത്തമം
കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യം, തുടങ്ങി അവശ്യമായവ സജ്ജമാക്കുക
ദിവസേനെ ചെയ്യേണ്ട കാര്യങ്ങള്‍ ലിസ്റ്റ് ചെയ്യുക
ലഭിക്കുന്ന ടാസ്‌ക്കുകളില്‍ നിന്നും ശ്രദ്ധ മാറരുത്
ടീമുമായും മാനേജരുമായും നിരന്തരം കോര്‍ഡിനേറ്റ് ചെയ്യുക
കൃത്യമായ ഓര്‍ഗനൈസിങ്ങ് നിര്‍ബന്ധമാണ്
കമ്പനിയുടെ പ്രൊഡക്ടിവിറ്റി കുറയാതെ നോക്കണം
ജോലിയ്ക്കു വേണ്ട മണിക്കൂറുകള്‍ കൃത്യമായി സെറ്റ് ചെയ്യണം
ശബ്ദമുള്ള ചുറ്റുപാടാണെങ്കില്‍ നല്ല വയര്‍ലെസ് ഹെഡ്ഫോണുകള്‍ കരുതണം
ലേറ്റസ്റ്റായ വെബ് ബ്രൗസര്‍ ഉപയോഗിക്കുക
ക്ലൗഡ് ബേസ്ഡായ ഷെയറിംഗ് സിസ്റ്റത്തെ ആശ്രയിക്കാം
ജോലി സമയത്ത് വസ്ത്രധാരണം ഒഫീഷ്യലാക്കാം,
ഓഫീസില്‍ ഇരിക്കുന്ന ഫീല്‍ കിട്ടാന്‍ ഇത് സഹായിക്കും
സ്‌കൂള്‍ പൂട്ടിയിരിക്കുകയാണ്, കുട്ടികളെ ടേക് കെയര്‍ ചെയ്യാന്‍ സംവിധാനം വേണം
ഭാര്യയും വര്‍ക്ക് ഫ്രം ഹോം ആണെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ആ ദൗത്യം ഷെയര്‍ ചെയ്യാം
വര്‍ക്ക് ഫ്രം ഹോം സമയത്ത് കൂടുതല്‍ ടെക്‌നോളജി ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം
ഗൂഗിള്‍ ഹാങ് ഔട്ട് പോലെയുള്ള ടീം വീഡിയോ കോളിനുപയോഗിക്കാം
Team outcome ചെക്ക് ചെയ്യാന്‍ Asana, വര്‍ക്ക് ഓര്‍ഗനൈസ് ചെയ്യാന്‍ Trello എന്നീ ആപ്പുകള്‍ ഉപയോഗിക്കാം
ഒരു അസൈന്‍മെന്റ് തുടങ്ങിയാല്‍ പരമാവധി അത് തീരും വരെ ശ്രദ്ധ മാറാതെയിരിക്കുക
അസൈന്‍മെന്റിനിടയില്‍ Mail, WhatsApp, FB എന്നിവ നോക്കരുത്, അത് പ്രൊഡക്റ്റിവിറ്റിയെ കുറയ്ക്കും
ഭക്ഷണം അതാത് നേരത്ത് ഡൈനിംഗ് ഏരിയയില്‍ തന്നെ മതി
ജോലി സമയത്ത് പുറത്തുള്ളവരെ എന്റര്‍ടെയിന്‍ ചെയ്യരുത്
ജോലിക്ക് ശേഷം പുറത്തിറങ്ങി ഫ്രഷ് ആകുക
നാളെ വീണ്ടും ടേബിളില്‍ എത്തേണ്ടതാണ്
Work From Home തുടര്‍ച്ച ആവശ്യപ്പെടുന്ന ഒന്നാണ്. അതിനായി മാനസികമായി ഒരുങ്ങണം
സാധാരണ വീട്ടിലെത്തിയാല്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കും സമയം കണ്ടെത്തണം
ക്‌ളോത്ത് വാഷിംഗ്, ക്‌ളീനിംഗ് തുടങ്ങി വീട്ടില്‍ ആവശ്യമുള്ളവ മറക്കാതെ ചെയ്യുകയും വേണം