കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ട്രെയിന്‍ കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റി ഇന്ത്യന്‍ റെയില്‍വേ
ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നീക്കം
ട്രെയിനിലെ നോണ്‍ എസി കോച്ചുകളാണ് കൊവിഡ് 19 ബാധിച്ചവര്‍ക്കുള്ള ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയത്
ഒരു ക്യാബിനില്‍ ഒരു രോഗി എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അത്യാവശ്യമായി വന്നാല്‍ നിശ്ചിത അകലം പാലിച്ച് രണ്ട് രോഗികളെ ഉള്‍പ്പെടുത്തും.
മധ്യഭാഗത്തെ ബേര്‍ത്ത് എടുത്ത് മാറ്റിയും രോഗി കിടക്കുന്ന ബേര്‍ത്തിന് മുന്നിലുള്ള മൂന്ന് ബേര്‍ത്തുകള്‍ എടുത്ത് മാറ്റിയുമാണ് ഇവ ക്രമീകരിച്ചത്
20,000 ട്രെയിന്‍ കോച്ചുകളിലായി 10,000 ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുകയാണ് ലക്ഷ്യം