Trending

കോവിഡ് പ്രതിരോധം: മാസ്‌ക് നിര്‍മ്മിക്കുന്ന വീഡിയോയുമായി ഇന്ദ്രന്‍സ്

കോവിഡ് വ്യാപനം ശക്തമായതിന് പിന്നാലെ രാജ്യം ലോക്ക് ഡൗണ്‍ ദിനങ്ങളിലൂടെ കടന്നു പോകുകയാണ്. സാനിട്ടൈസററുകളും മാസ്‌കുകളും ഉള്‍പ്പടെയുള്ളവ കൊണ്ട് പ്രതിരോധത്തിനായി നാം ഏവരും ഒറ്റക്കെട്ടായി ശ്രമിക്കുകയും ചെയ്യുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സമൂഹ മാധ്യമത്തില്‍ വന്നപ്പോള്‍ വ്യത്യസ്ഥമായ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്.

പൂജപ്പൂര സെന്‍ട്രല്‍ ജയിലിലെ ടെയ്ലറിംഗ് യൂണിറ്റില്‍ മാസ്‌ക്ക് നിര്‍മ്മിക്കുന്ന വീഡിയയോയാണിത്. എപ്രകാരം ലളിതമായി മാസ്‌ക്ക് നിര്‍മ്മിക്കാമെന്ന് ഇന്ദ്രന്‍സ് കാട്ടിത്തരുന്നു. കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള മെറ്റീരിയല്‍ കൊണ്ട് മാസ്‌ക് നിര്‍മ്മാണ് പഠിച്ചാല്‍ ഭാവിയിലും ഒരു ചെറു സംരംഭത്തിനുള്ള സാധ്യത ഏറെയെന്ന് വീഡിയോ ഓര്‍മ്മിപ്പിക്കുന്നു.

Tags

Leave a Reply

Back to top button
Close