ലോക്ഡൗൺ കാലത്ത് നമ്മൾ ആശ്രയിച്ചത് ആരെയാണ്. യൂണിക്കോണുകളെയോ വലിയ സ്ഥാപനങ്ങളെയോ ആയിരുന്നില്ല. തൊട്ടടുത്തുള്ള ചെറിയ സ്റ്റോറുകളെ ആയിരുന്നു എന്ന് ഓർമ്മപ്പെടുത്തുകയാണ് ഇവാഞ്ചലിസ്റ്റും മെന്ററുമായ നഞ്ചുണ്ട പ്രതാപ്. കൊറോണയും ലോക്ഡൗണും സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും ചില ഇൻസൈറ്റുകളും തരുന്നുണ്ട്. മാർക്കറ്റിലെ ആ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിച്ചാൽ ഓപ്പർച്യൂണിറ്റികളും മന്സസിലാകും. ഹൈപ്പർ ലോക്കൽ സെഗ്മെന്റ് വലിയ മാറ്റം കൊണ്ടുവരുന്നുണ്ട്. ഗ്ലോബലൈസ്ഡ് എക്കോണമി, ഡിസിട്രിബ്യൂട്ടഡ് എക്കോണമിയിലേക്ക് ലോകം മാറുന്നു. പ്രാദേശികമായ, ആശ്രയിക്കാവുന്ന, നിലനിൽക്കുന്ന ഒരു ബിസിനസ് വാല്യു ക്രിയേറ്റ് ചെയ്യപ്പെടുന്നു. അത്തരത്തിൽ പ്രാദേശികവും ഡിപ്പന്റ് ചെയ്യാവുന്നതുമായ സംരംഭത്തിന് സാധ്യത ഏറുന്നു. ഹൈപ്പർലോക്കൽ സ്റ്റാർട്ടപ്പുകൾക്ക് വാല്യു തിരിറിയപ്പെടുന്ന സമയമാണിതെന്നും ഓർമ്മിപ്പിക്കുകയാണ് നഞ്ചുണ്ട പ്രതാപ് channeliam.com ഒരുക്കുന്ന DISCOVER AND RECOVER സെഗ്മെന്റിൽ