Zoom വീഡിയോ കോളുകളുടെ സുരക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്ക ഉര്‍ത്തിയതോടെ അവരുടെ വിശ്വാസ്യത കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. മന്ത്രിമാരോടും സര്‍ക്കാര്‍ ജീവനക്കാരോടും Zoom ആപ്പുവഴിയുള്ള വീഡിയോ കോണ്‍ഫ്രന്‍സിങ്ങില്‍ നിന്ന് വിട്ട് നില്‍ക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യത്തിന്റെ Computer Emergency Response Team, zoom കോളുകളുടെ സ്വകാര്യതയും സുരക്ഷിതത്വവും സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിരുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പിന് കീഴിലെ Cyber Coordination Centre (CyCord) ZOOM ആപ്പ് വഴിയുള്ള സൈബര്‍ അറ്റാക്കിന് സാധ്യത ശരിവെച്ചതോടെയാണ് ZOOM സുരക്ഷിതമല്ലെന്നും, ഒഫീഷ്യല്‍ കമ്മ്യൂണിക്കേഷന് ഉപയോഗിക്കരുത് എന്നുമുള്ള നിര്‍ദ്ദേശം കേന്ദ്രം പുറത്തിറക്കുന്നത്.

വിവരച്ചോര്‍ച്ചയ്ക്ക് സാധ്യത

ZOOM ആപ്ലിക്കേഷന്‍  cyber attack ന് വഴങ്ങുന്നതാണെന്നും sensitive information ലീക്കാകാന്‍ സാധ്യതയുണ്ടെന്നുമാണ് Cyber Coordination Centre വ്യക്തമാക്കുന്നത്. cyber ക്രിമിനലുകള്‍ക്ക് ZOOM വഴി നടക്കുന്ന കോണ്‍ഫ്രന്‍സുകളിലെ കോണ്‍വര്‍സേഷനുകള്‍ ലീക്ക് ചെയ്യാനും വിവരങ്ങള്‍ ഹാക്ക് ചെയ്യാനും കഴിയും. ഇടയ്ക്കിടക്ക് പാസ്സ് വേര്‍ഡ് മാറ്റുകയും, മീറ്റിംഗിന് ശേഷം കോണ്‍ഫ്രന്‍സുകളില്‍ നിന്ന് ലീവ് ചെയ്യുകയുമാണ് സ്വീകരിക്കാവുന്ന ചില മുന്‍കരുതലുകള്‍. US senate, Zoom കോളുകള്‍ നിരോധിച്ചിരുന്നു.

Germanyയും Taiwanനും ഒഫീഷ്യല്‍ കോളുകളില്‍ ZOOM ന് നിരോധനമേര്‍പ്പെടുത്തിയിട്ടുമുണ്ട്. Standard Chartered സിഇഒ Bill Winters കമ്പനി ഉദ്യോഗസ്ഥരോട് ZOOM കമ്മ്യൂണിക്കേഷന്‍ വിലക്കിയിട്ടുണ്ട്. ഇന്ത്യയുടെള്‍പ്പെടെ ZOOM നെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കാരണമുണ്ട്.

മോണിട്ടര്‍ ചെയ്ത് ചൈന

കോണ്‍ഫ്രന്‍സിംഗ് കോളുകളുടെ എന്‍ക്രിപ്ഷന്‍ കീ ചൈനയിലെ പല സെര്‍വറുകള്‍ വഴിയും ZOOM റൂ്ട്ട് ചെയ്യുന്നുണ്ട്. Zoom കോളുകള്‍ക്ക് ശരിയായ end-to-end encryption ഇല്ല. ചൈനീസ് ലോ പ്രകാരം, ആ രാജ്യത്ത് കൂടെ കടന്നുപോകുന്ന ഏത് കോളുകളും മോണിറ്റര്‍ ചെയ്യാനും ഡിക്രിപ്റ്റ് ചെയ്യാനും ചൈനീസ് സര്‍ക്കാരിന് അധികാരമുണ്ട്. തിയററ്റിക്കലി, ചൈനയില്‍ zoom കോളുകള്‍ ചൈനയ്ക്കകത്ത് ഡീക്രിപ്റ്റ് ചെയ്യാനും സന്ദേശം മനസ്സിലാക്കാനും അവിടുത്തെ സര്‍ക്കാരിന് സാധിക്കും. ചൈനയിലൂടെ കോളുകള്‍ റൂട്ട് ചെയ്യുന്നതിന്റെ ഗൗരവം ഇവിടെയാണ്.

ഒഫീഷ്യല്‍ കോളുകള്‍ക്ക് ZOOM ഒഴിവാക്കണമെന്ന് വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കാന്‍ കാരണവും ഇതാണ്. കഴിഞ്ഞ 10 വര്‍ഷത്തോളമായി വിപണിയിലുണ്ടെങ്കിലും , കൊറോണ ലോക്ഡൗണോടം ലോകമാകമാനം ജനപ്രീതി പിടിച്ചുപറ്റിയ ZOOM, തകര്‍ന്നുവീണ വിപണിയില്‍ ആഴ്ചകള്‍കൊണ്ട് ഏകതാരകമായി മാറുകയായിരുന്നു. Zoom എന്ന വീഡിയോ കോണ്‍ഫ്രന്‍സിംഗും ആപ്പും ഫൗണ്ടര്‍ എറിക് യുവാനും ബില്യണ്‍ ഡോളര്‍ വാല്യുവേഷനാണ് ദിവസങ്ങള്‍ കൊണ്ട് അധികമായി നേടിയതും.

Also Read.

വൈറസ് ഭീതിയെ ബിസിനസ്സാക്കിയ Eric Yuan

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version