രാജ്യത്ത് ഏറ്റവും ഡിമാന്റുള്ള സവാളയും ഉരുളക്കിഴങ്ങും ലോക്ഡൗണായതോടെ തുച്ഛമായ വിലയ്ക്ക് വിറ്റുതീര്‍ക്കുകയാണ് കര്‍ഷകര്‍. മാര്‍ക്കറ്റില്‍ ഉള്ളി വില 34 മുതല്‍ 40 വരെ നിലനില്‍ക്കുമ്പോഴാണ് ഉള്ളി കര്‍ഷകര്‍ക്ക് നാമമാത്രമായ വിലയ്ക്ക് ഉല്‍പ്പന്നം വില്‍ക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ കൃഷിക്കാര്‍ക്കുണ്ടാക്കുന്ന നഷ്ടം പരിഹരിക്കാന്‍ പുതിയ വിപണന മാര്‍ഗ്ഗങ്ങള്‍ തുറക്കുകയാണ് കര്‍ണ്ണാടകയിലെ ഒരു കൂട്ടം അഗ്രി ബിസിനസ്സുകാര്‍. കിലോയ്ക്ക് 19 രൂപയില്‍ താഴെ കേരളത്തിലുള്‍പ്പെടെയുള്ള മാര്‍ക്കറ്റില്‍ റീട്ടെയില്‍ കച്ചവടക്കാര്‍ക്ക് സവാള എത്തിച്ചുനല്‍കാനുള്ള ശ്രമത്തിലാണ് ഇവര്‍.
ലക്ഷ്യം കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം
മാര്‍ക്കറ്റില്‍ 37% സവാള എത്തിക്കുന്ന മഹാരാഷ്ട്രയാണ് ഉല്‍പ്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് . 2300 മെട്രിക് ടണ്‍ വിളവെടുക്കുന്ന കര്ണ്ണാടകയ്ക് മാര്‍ക്കറ്റില്‍ 9% ഷെയറുണ്ട്. ചിത്രദുര്‍ഗ്ഗ, ധര്‍വാഡ്, ഹാവേരി , ബാഗല്‍കോട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ത്രീ ബൈ ഫോര്‍ സവാളയാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.
കേരളം, തമിഴ്നാട് തുടങ്ങിയുള്ള അയല്‍ സംസ്ഥആനങ്ങളിലെ ചെറു പട്ടണങ്ങളില്‍ കുറഞ്ഞത് 10 ടണ്ണിന്റെ ലോഡുകള്‍ റീട്ടെയില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് എത്തിച്ചു നല്‍കുകയാണ് ഇവര്‍. കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഈ അഗ്രി കൂട്ടായ്മ വ്യക്തമാക്കുന്നു.
വിളവിറക്കിയതിന്റെ ചിലവ് പോലും തിരികെ കിട്ടാതെ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ നട്ടം തിരിയുകയാണ്. രാജ്യത്തെ ഏറ്റവും വിലയ സവാള മാര്‍ക്കറ്റായ നാസികിലുള്പ്പെടെ ലോഡുകണക്കിന് സവാള ദിനം പ്രതി എത്തുന്നതും കുറഞ്ഞ ഷെല്‍ഫ് ലൈഫും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്