കമ്പനീസ് ആക്റ്റിലെ ചില സെക്ഷനുകൾ കേന്ദസർക്കാർ ഭേദഗതി ചെയ്യുന്നതോടെ കമ്പനികളുടെ ഡയറക്ടർമാർ നത്തുന്ന ചെറിയ ഡിഫോൾട്ടുകളും പിഴവുകളും ഇനി ക്രിമിനൽ കുറ്റമല്ലാതാകും. ചെറിയ സാങ്കേതിക പിഴവുകൾക്കും പ്രൊസീജറൽ ഡിഫോൾട്ടുകൾക്കും ക്രിമിനൽ കുറ്റം ചുമത്തുന്ന സെക്ഷനുകളാണ് അമന്റ്ചെയ്യുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. ഇത് ഏറ്റവും ഗുണകരമാകുക സ്റ്റാർട്ടപ്പുകൾക്കാകും. ഇപ്പോഴത്തെ സാഹചര്യത്തിന്റ റിസ്ക് മനസ്സിലാക്കിക്കൊണ്ട് ചെറിയ ഗ്രോത്ത് മാത്രം പ്രതീക്ഷിച്ച് ഇൻവെസ്റ്റ്മെന്റിന് തയ്യാറാകുന്ന നിക്ഷേപകരെ ആകർഷിക്കാൻ പുതിയ ഇളവുകൾ സറ്റാര്ട്ടപ്പുകളെ സഹായിക്കും
ക്രിമിനൽ സ്വഭാവം ഒഴിവാക്കുന്നത് ഏതൊക്കെ സെക്ഷനുകളിൽ?
സിഎസ്ആർ റിപ്പോർട്ടിംഗ്, ബോർഡ് റിപ്പോർട്ട്സ്, ഡിഫോൾട്ട് ഫയലിംഗ്, എജിഎം നടത്തിപ്പ് എന്നിവയിലെ പിഴവുകളാണ് ക്രിമിനൽ കുറ്റമല്ലാതാക്കുന്നത്. കോംപൗണ്ടബിൾ ഒഫൻസുകളുടെ കാര്യത്തിൽ സ്റ്റാർട്ടപ്പുകൾക്കും ചെറിയ കമ്പനികൾക്കും തുശ്ചമായ പിഴ ഈടാക്കിയാൽ മതിയെന്നും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
ഇളവ് സഹായമാകുന്നതെങ്ങനെ ?
കമ്പനീ ഫയലിംഗിലെ ചെറിയ പിഴവുകൾ ക്രിമിനൽ കുറ്റമായിരുന്നത് സ്റ്റാർട്ടപ്പുകളുടെ വാല്യുവേഷനെ ബാധിച്ചിരുന്നു. ഇത് ഫണ്ട് റേസിംഗിലും മറ്റും സ്റ്റാർട്ടപ്പുകൾക്ക് തടസ്സമായിരുന്നു. ഇതിനാണ് കേന്ദ്രം ഇപ്പോൾ റിലാക്സേഷൻ നൽകുന്നത്. കമ്പനി പിഴവുകളുടെ ക്രിമിനൽ ലൈബലിറ്റിയും അക്കുമിലേറ്റ് ചെയ്യുന്ന പെനാൽറ്റിയും ഏർജി സ്റ്റേജ് സ്റ്റാർട്ടപ്പുകളെ വലച്ചിരുന്നു. കൊറോണയിലും ലോക്ഡൗണിലും പ്രതിസന്ധിയിൽ പെട്ട സ്റ്റാർട്ടപ്പുകൾകക് വാല്യുവേഷൻ തകരാതെ ഫണ്ട് കണ്ടെത്താനും ഇൻവെസ്റ്ററെ സമീപിക്കാനും കേന്ദ്രത്തിന്റെ ഈ ഇളവ് സഹായകരമാകും