കോവിഡ് വ്യാപനവും ലോക്ക് ഡൗണും ബിസിനസുകളെ ഉള്‍പ്പടെ തളര്‍ച്ചയിലാക്കിയിരിക്കുകയാണ്. ഇതില്‍ നിന്നും പിടിച്ച് കയറാനുള്ള ശ്രമത്തിലാണ് മിക്ക സംരംഭങ്ങളും. എങ്ങനെ പഴയ രീതിയിലുള്ള വരുമാനത്തിലേക്ക് എത്താമെന്നാണ് ഫൗണ്ടേഴ്സ് കരുതുന്നത്. എപ്രകാരം മുന്നോട്ട് പോകണമെന്നും ബിസിനസ് ഓപ്പറേറ്റ് ചെയ്യണമെന്നും ബിസിനസ് വിദഗ്ധരും പറഞ്ഞു തരുന്നു. സംരംഭകര്‍ അത്തരത്തില്‍ അറിഞ്ഞിരിക്കേണ്ട മുഖ്യ കാര്യങ്ങള്‍ ചാനല്‍ അയാംഡോട്ട് കോം ഇന്‍വെസ്റ്റര്‍ പോയിന്റില്‍ സംസാരിക്കുകയാണ് Singapore Houm Technology സിഇഒയും ഇന്‍വെസ്റ്ററുമായ ബിജയ് കെ ജയരാജന്
ഇവയോര്‍ക്കാം
ഫാഷനബിളായി കാണേണ്ട ഒന്നല്ല സ്റ്റാര്‍ട്ടപ്പ് എന്നത്
അത് നടത്തുക എന്ന് പറയുന്നത് കനലിന്റെയോ കുപ്പിച്ചില്ലിന്റെയോ മുകളില്‍ നടക്കുന്നത് പോലെയാണ്
എന്നാല്‍ അത് നിങ്ങള്‍ക്ക് ആസ്വദിക്കാനും സാധിക്കും
കഠിനാധ്വാനമാണ് ഇതില്‍ ഏറെ മുഖ്യം
ശരിക്കും പാഷനേറ്റ് ആണങ്കില്‍ മാത്രമേ സ്റ്റാര്‍ട്ടപ്പ് തുടങ്ങാവൂ
4 ബില്യണ്‍ ഇന്റര്‍നെറ്റ് യൂസേഴ്സിന് ഹെല്പ് ആവശ്യമാണ്
ഇന്റര്‍നെറ്റില്‍ പ്രൈവസി എന്നത് ഏറെ കുറവാണ്
നിങ്ങളുടെ വര്‍ക്കില്‍ പാഷനേറ്റ് ആണെങ്കില്‍ ഒന്നിനും നിങ്ങളെ തടയാന്‍ സാധിക്കില്ല